രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാന്‍ ഗവണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി നളിനി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാനായി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി നളിനി ശ്രീഹരന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍. സുബ്ബയ്യ, സി. ശരവണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 361 പ്രകാരം സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗവര്‍ണര്‍ ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയോ ഉത്തരം നല്‍കുകയോ ചെയ്യേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിനാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് ഒരു നിര്‍ദേശവും നല്‍കാന്‍ കഴില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ാനുഷിക പരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ഹര്‍ജി നല്‍കിയത്. 1991മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.
https://www.facebook.com/Malayalivartha























