പ്രളയം നേരിടുന്ന ആസാമികൾക്കു ബോളിവുഡിൽ നിന്നുമൊരു സഹായ ഹസ്തം; രണ്ടുകോടി രൂപ നൽകാൻ തയ്യാറായി ഈ താരം

അസാമിലെ പ്രളയ ബാധിതർക്കു ആശ്വാസമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. അവർക്കായി രണ്ടുക്കോടി രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. അസാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപ എന്നിങ്ങനെയാണ് അക്ഷയ് കുമാർ സംഭാവന കൊടുക്കുക. കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ പകുതിയിൽ കൂടുതൽ സ്ഥലവും പ്രളയം കവർന്നെടുത്തു.
പ്രളയം അസമിൽ കനത്ത നാശനഷ്ടമാണ് വിതച്ചത്. കനത്ത മഴയിൽ നദികള്‍ കരകവിഞ്ഞ് ഒഴുകിപ്പോയതാണ് പ്രളയം രൂക്ഷമാകാൻ കാരണം. 15 പേർ പ്രളയത്തിൽ മരിച്ചിരുന്നു. 4,175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് വിലയിരുത്തൽ . 90,000 ഹെക്ടര്‍ കൃഷിഭൂമി നശിച്ചുപ്പോയി. 10 ലക്ഷത്തോളം മൃഗങ്ങൾ ആപത്തിൽപ്പെട്ടു. ബ്രഹ്മപുത്ര നദിയിലെ ജലം അപകടകരമായി ഉയര്‍ന്നതാണ് അസമിലിലെ ദുരിതം ഇരട്ടിയാകാന്‍ കാരണം. 226 ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഉണ്ട്.
സംസ്ഥാനത്തെ 25 ജില്ലകളിലായി ഏകദേശം 14 ലക്ഷത്തോളം ജനങ്ങളാണ് ദുരിതബാധിതരായിരിക്കുന്നത്. ബര്‍പെത, ധെമാജി, മോറിഗാവ് എന്നി ജില്ലകളിലാണ് നാശ നഷ്ടം കൂടുതൽ ഉണ്ടായിരിക്കുന്നത്. കനത്ത നാശം വിതച്ച പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം കൂടിയിട്ടുണ്ടായിരുന്നു. ഇപ്പോൾ അക്ഷയ് കുമാറിന്റെ സംഭാവന കൂടി അവർക്കു കൈ താങ്ങായി എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























