പീഡനത്തിന് ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു!

ഗുജറാത്തിലെ രാജ്‌കോട്ട് മാളവ്യനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കേ ഹൈക്കോടതിയില്‍ അപ്പീല്‍ പോയതിനെ തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ പെണ്‍കുട്ടിയെ തന്നെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.
നാല് വര്‍ഷം മുന്‍പാണ് ആദ്യസംഭവം. പതിനഞ്ചുവയസ്സുകാരിയ പീഡിപ്പിച്ചതിനാണ് നാല്‍പ്പത്തിനാലുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാളെ പത്തുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയ ഇയാള്‍ അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ സഹോദരനെയും അച്ഛനെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ പത്തൊന്‍പതുവയസ്സുള്ള പെണ്‍കുട്ടി വീണ്ടും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അയാളെ വിവാഹം കഴിയ്ക്കണമെന്ന് ആ പെണ്‍കുട്ടിയോട് അയാള്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ പെണ്‍കുട്ടി ഇയാളെ വിവാഹം ചെയ്യുകയാണെങ്കില്‍ ആദ്യത്തെ കേസില്‍ നിന്നും അയാള്‍ക്ക് രക്ഷപ്പെടാനാവും എന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍.
ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷമായിരുന്നു ഇയാളുടെ ക്രൂരത. സംഭവത്തില്‍ ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























