കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത് ജീവിതം ആഘോഷമാക്കാന്‍ മകന് ഉപദേശവും സഹായവും നല്‍കിയ അച്ഛന്‍ അറസ്റ്റില്‍

അഹമ്മദബാദില്‍ 16 വയസുള്ള കൂട്ടുകാരിയെ ബലാത്സംഗം ചെയ്യാന്‍ 17-കാരനായ മകന് കൂട്ടുനിന്ന അച്ഛന്‍ അറസ്റ്റില്‍.
മകനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ജീവിതം ആഘോഷമാക്കാന്‍ മകനെ പഠിപ്പിക്കുകയും അതിന്റെ ഭാഗമായി ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു അച്ഛന്‍.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന ആണ്‍കുട്ടി ഒരുമിച്ച് പഠിക്കാനെന്ന് പറഞ്ഞ് പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. അര്‍ധരാത്രിവരെയും ഇത് തുടരാറുണ്ടായിരുന്നു.
ജൂലൈ 11-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് അര്‍ധരാത്രിയില്‍ കുളിമുറിയില്‍ പോകാനായി എഴുന്നേറ്റ പെണ്‍കുട്ടിയുടെ അമ്മാവന്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് കുറച്ചുസമയം കാത്തുനിന്നു. എന്നിട്ടും വാതില്‍ തുറക്കാതായപ്പോള്‍ തട്ടിവിളിച്ചു. അപ്പോള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ ആണ്‍കുട്ടിയാണ് വാതില്‍ തുറന്നത്. പെണ്‍കുട്ടി ബാലാത്സംഗം ചെയ്യപ്പെട്ട നിലയിലായിരുന്നു. ആണ്‍കുട്ടി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ തടഞ്ഞു.
ഇതിന് മുന്‍പും ആണ്‍കുട്ടി മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. മാളില്‍ സിനിമയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. ആണ്‍കുട്ടിയുടെ അച്ഛനാണ് സിനിമയ്ക്ക് പോകാന്‍ ടിക്കറ്റെടുത്ത് നല്‍കിയത്. അന്നും മാളിലെ ശൗചാലയത്തില്‍വെച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ അപമാനിക്കുമെന്ന് ആണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























