ടിക്ടോക്കിനു വീണ്ടും നിരോധനം ? ആശങ്കയോടെ ടിക് ടോക് ആരാധകർ; ഐടി മന്ത്രാലയം നോട്ടീസയച്ചു

ടിക് ടോക്കിൽ നിയമപരമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്നറിയാനായുള്ള നിരവധി ചോദ്യങ്ങളുമായി ഐ ടി മന്ത്രാലയത്തിൻറെ നോട്ടീസ്. ഐടി മന്ത്രാലയത്തിന്‍റെ , ഇ- സുരക്ഷ, സൈബര്‍ നിയമ വിഭാഗമാണ് നോട്ടീസയച്ചത്. രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ടിക് ടോക്കിനു മാത്രമല്ല ഹെലോ ആപ്ലിക്കേഷനും ഐടി മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്. അയച്ച നോട്ടീസിന് കൃത്യമായ മറുപടി കിട്ടിയില്ല എങ്കിൽ ടിക് ടോക്കിനും ഹെലോ ആപ്പിനും നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ 22-നകം മറുപടി ലഭിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഐടി ആക്ടിലെ വകുപ്പുകളുടെ അടിസ്ഥാനത്തിലായിരിക്കും കേസ് എടുക്കുക.
ടിക് ടോക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ അനധികൃതമായി കൈ മാറുന്നുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന സൂചനയുമുണ്ട്. ടിക് ടോക് ചൈനയിലേക്ക് വിവരങ്ങൾ കടത്തുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ ടിക് ടോക്കിനും, ഹെലോ ആപ്ലിക്കേഷനുമെതിരെയുള്ള പരാതികൾ ഉള്ളതിനാലാണ് മന്ത്രാലയം കര്‍ശന നടപടികളുമായി മുന്നോട്ടു പോകുന്നത്. ടിക് ടോക്കും ഹെലോയും ഉപഭോക്താക്കളിൽ നിന്നും അധികമായി വിവര ശേഖരണം നടത്തുന്നുവോ ? എന്തൊക്കെ വിവരങ്ങളാണ് അറിയുന്നത്? ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ ഐ ടി മന്ത്രാലയം നോട്ടീസിലൂടെ ആരായുന്നു. മറ്റ് രാജ്യങ്ങളിലേക്കും വ്യക്തികളിലേക്കും ടിക് ടോക്കും ഹെലോയും വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് സര്‍ക്കാരിന് എങ്ങനെ ഉറപ്പിക്കാനാകും എന്ന പ്രസക്തമായ ചോദ്യം നോട്ടീസിൽ ഉണ്ട്.
https://www.facebook.com/Malayalivartha























