തീവണ്ടിയോടിക്കുന്നതിനിടയിൽ മൂത്ര ശങ്ക വന്ന ഡ്രൈവർ വണ്ടി നിർത്തി മൂത്രമൊഴിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മൂത്ര ശങ്ക വന്നാൽ വാഹനം നിർത്തിയിട്ട് മൂത്രം ഒഴിക്കുന്നത് അസാധാരണമായ കാര്യമൊന്നും അല്ല. പക്ഷേ വാഹനം ഓടിച്ചു കൊണ്ടിരിക്കവേ അത് നിർത്തിയിട്ടു ഒരു ഡ്രൈവർ മൂത്രമൊഴിച്ചതു വാർത്തയായിരിക്കുകയാണ്. ഡ്രൈവറുടെ വണ്ടി തീവണ്ടി ആയിരുന്നുവെന്നു മാത്രം.
മുംബൈയിലാണ് സംഭവം. നൂറുകണക്കിന് യാത്രക്കാരുമായി പോവുകയായിരുന്ന വണ്ടി വഴിയില്‍നിര്‍ത്തി മോട്ടോര്‍മാന്‍ (എന്‍ജിന്‍ ഡ്രൈവര്‍) പുറത്തിറങ്ങി വണ്ടിക്കു മുന്നില്‍ നിന്ന് തന്നെ പാളത്തില്‍ മൂത്രമൊഴിച്ചു . ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അംബര്‍നാഥ്, ഉല്ലാസ് നഗര്‍ സ്‌റ്റേഷനിടയിൽ വച്ചായിരുന്നു തീവണ്ടി നിന്നത്. ഉടൻ തന്നെ മോട്ടോര്‍മാന്‍ പുറത്തിറങ്ങുകയും കാര്യ നിർവഹണം നടത്തുകയും ചെയ്തു. ഇത് തൊട്ടടുത്തുള്ള മേല്‍പ്പാലത്തില്‍ നിന്ന ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തിൽ റെയില്‍വേ അന്വേഷണം ആരംഭിച്ചു. മോട്ടോര്‍മാന്മാര്‍ക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യം വണ്ടിയില്‍ത്തന്നെ ഇല്ല എന്നത് ഒരു പരിമിതിയാണ്. രണ്ടും മൂന്നും മണിക്കൂര്‍ വരെ തുടര്‍ച്ചയായി വണ്ടി ഓടിക്കുമ്പോള്‍ അവർക്കു പ്രാഥമിക കൃത്യങ്ങള്‍ നിർവ ഹിക്കാൻ കഴിയില്ല എന്ന പരാതി ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha























