ഗവർണറുടെ നിർദേശം തള്ളി സർക്കാർ; ഉച്ചയ്ക്കു മുൻപു വോട്ടെടുപ്പ് സാധിക്കില്ല; വിശ്വാസപ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് പറ്റില്ലെന്ന് സർക്കാർ അറിയിച്ചു; വ്യാഴാഴ്ച വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല

ഗവർണറുടെ നിര്‍ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍. ഉച്ചയ്ക്കു വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിര്‍ദേശമാണ് സർക്കാർ തള്ളിയത്. വിശ്വാസപ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് പറ്റില്ലെന്ന് സർക്കാർ അറിയിച്ചു. വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്്ട്രീയപ്രതിസന്ധി സങ്കീർണമായ കർണാടകയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപു വിശ്വാസവോട്ട് േതടണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്‍. വ്യാഴാഴ്ച വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല.
അതേസമയം സഭയ്ക്കുള്ളിൽ ബിജെപി ധര്‍ണ തുടരുകയാണ്. കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിന്‍റെ മൊഴിയെടുക്കാന്‍ ഇന്ന് ബെംഗളൂരു പൊലീസ് മുംബൈയിലെത്തും. ശ്രീമന്ത് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന കോണ്‍ഗ്രസിന്‍റെ പരാതിയിലാണ് അന്വേഷണം. വിമത എംഎൽഎമാരുടെ വിപ്പ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കുന്നുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ 15 വിമത എംഎൽഎമാരെ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് ലംഘിക്കുന്നതിനുള്ള അനുമതിയാണോയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി നേതാവായ സിദ്ധരാമയ്യ സുപ്രീംകോടതിയോട് ആവശ്യപ്പെടും.
വിശ്വാസവോട്ടെടുപ്പ് ഇന്നു തന്നെ നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് കര്‍ണാടക ഗവര്‍ണര്‍ നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയം സഭയുടെ പരിഗണനയിലാണെന്നും സഭയില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ വാജുഭായി വാല സ്പീക്കര്‍ രമേഷ് കുമാറിന് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. സ്പീക്കര്‍ ഗവര്‍ണറുടെ സന്ദേശം സഭയില്‍ വായിച്ചു.
കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യം വിശ്വാസവോട്ടെടുപ്പ് വൈകിക്കുകയാണെന്ന് ആരോപിച്ച് ബി ജെ പി സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജഗദീഷ് ഷെട്ടര്‍, അരവിന്ദ് ലിംബാവാലി, ബസവരാജ് ബൊമ്മൈ, എസ് ആര്‍ വിശ്വനാഥ്, എന്‍ രവികുമാര്‍ തുടങ്ങിയവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം രാത്രി പന്ത്രണ്ടുമണി ആയാലും ഇന്നു തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ പറഞ്ഞു. 16 കോണ്‍ഗ്രസ്-ജെ ഡി എസ് എം എല്‍ എമാരുടെ രാജിയോടെ കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























