രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ധന

രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്നു പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ കടുവകളുടെ എണ്ണത്തില്‍ 30.5 ശതമാനം വര്‍ധനവുണ്ടായതായാണ് പറയുന്നത്. പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ കടുവകളുടെ ആകെ എണ്ണം 2,226 ആണ്. 2010 ല്‍ ഇത് 1,706 ആയിരുന്നു.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2014 ല്‍ മാത്രം രാജ്യത്ത് 64 കടുവകളാണ് വിവിധ കാരണങ്ങളാല്‍ ചത്തത്. കടുവകളുടെ മരണനിരക്കില്‍ ഏറ്റവും മുകളില്‍ നില്ക്കുന്നത് തമിഴ്‌നാടാണ്. പുതിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് കടുവകളുടെ സെന്‍സസ് നടത്തിയതെന്നതിനാല്‍ കടുവകളുടെ കൂടുതല്‍ കൃത്യതയാര്‍ന്ന കണക്കാണ് ഇത്തവണ തയാറാക്കിയിരിക്കുന്നത്.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരും ഫീല്‍ഡ് ഡയറക്ടര്‍മാരും പങ്കെടുത്ത യോഗത്തില്‍ കേന്ദ്ര വനം,പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ കണക്ക് പുറത്തുവിട്ടത്. കടുവകളെ മറ്റു രാജ്യങ്ങള്‍ക്ക് നല്കാനും ഇനി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























