സീരിയൽ ബാല താരം വാഹനാപകടത്തിൽ മരിച്ചു; മാതാപിതാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹിന്ദി സീരിയല്‍ ബാലതാരം ശിവ്ലേഖ് സിങ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മാതാപിതാക്കൾക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. റായ്പൂരില്‍ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. മാതാപിതാക്കളും കൂടെയുണ്ടായിരുന്ന മറ്റൊരാളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ നില ഗുരുതരമാണ്.വ്യാഴാഴ്ച്ച വൈകീട്ട് 3 മണിയോടെ നടന്ന അപകടത്തിൽ സംഭവസ്ഥലത്തു വച്ചു തന്നെ ശിവ്ലേഖ് മരിച്ചു. മാതാപിതാക്കൾ ലേഖ്നയും, ശിവേന്ദ്ര സിങ്ങുമാണ്.
നാൽവർ സംഘം റായ്പൂരില്‍ നിന്നും ബിലാസ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍വശത്തുനിന്നും വരികയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടം നടന്നത്. ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ഛത്തീസ്ഗഢുകാരനായ ശിവ്ലേഖ് പത്തു വര്‍ഷമായി മുംബൈയിലാണ് താമസം. സങ്കട്മോചന് ഹനുമാന്, സസുരള്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിരുന്നത്. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുള്ള ശിവ്ലേഖിന്റെ മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha