കല്‍ക്കരി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു

ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപാടം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ട് ദിവസം മുന്‍പ് സിംഗിന്റൈ വീട്ടിലെത്തിയാണ് സി.ബി.ഐ ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
2005ല്‍ തലാബിരാ2 കല്‍ക്കരിപ്പാടമാണ് ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് കൈമാറിയത്.
സി.ബി.ഐ പ്രത്യേക കോടതിയില്‍ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. ജനുവരി 27 നകം സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്
കേസില്‍ സിംഗിനെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ. കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്നത് മന്‍മോഹനായിരുന്നു.
ഹിന്‍ഡാല്‍കോയുടെ അപേക്ഷ സ്‌ക്രീനിങ് കമ്മറ്റി തളളിയതിനു ശേഷവും കല്‍ക്കരിപാടം അനുവദിക്കുന്നതിനുണ്ടായിരുന്ന യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തോട് ചോദിച്ചിരുന്നത്.
കമ്പനിയുടമ കുമാരമംഗലം ബിര്‍ള മന്‍മോഹന്‍സിംഗിനെയും കല്‍ക്കരി സെക്രട്ടറി പി.സി പരേഖിനെയും നേരില്‍ കണ്ടതായും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് രണ്ട് കത്തുകളയച്ചതായും സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കമ്പനിയുടെ താല്‍പര്യം സംരക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍ ഇതിലൂടെ ചെയ്തന്നാണ് സിബിഐ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























