രാഷ്ടപതിയുടെ എതിര്‍പ്പ്, ഓര്‍ഡിനന്‍സുകള്‍ ബില്ലുകളാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി

ഓര്‍ഡിനന്‍സുകള്‍ക്കെതിരെ രാഷ്ടപതി രംഗത്ത് വന്നസ്ഥിതിയ്ക്ക് ഇത് ബില്ലുകളാക്കി മാറ്റാമനുള്ള പോംവഴികള്‍കേന്ദ്രസര്‍ക്കാര്‍ തേടിത്തുടങ്ങി. ഇതിനായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു മന്ത്രിമാരുടെ യോഗം വിളിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി. രാജ്യത്ത് ഓര്‍ഡിനന്‍സ് ഭരണമല്ലവേണ്ടെതെന്ന് രാഷ്ടപതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഓര്‍ഡിനല്‍സുകള്‍ പുറപ്പെടുവിക്കാവു. പാര്‍ലമെന്റിലെ ഇരു സഭകളിലും ബില്ലുകളെ കുറിച്ച് ചര്‍ച്ച വേണമെന്ന് രാഷ്ടപതി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23നു ചേരാനിരിക്കെ, ഇതുവരെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ ബില്ലുകളായി പാസാക്കുന്നതിനുള്ള പോംവഴികള്‍ കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞുതുടങ്ങി. ഇന്ന് മന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതിയും യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം എട്ട് ഓര്‍ഡിനന്‍സുകളാണ് മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഇവ പാസാക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ മന്ത്രിമാരുടെ യോഗം ചര്‍ച്ചചെയ്തു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കല്‍ക്കരി മന്ത്രി പീയൂഷ് ഗോയല്‍, ഗ്രാമവികസന മന്ത്രി റാവു ബീരേന്ദ്രസിങ്, കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, ഉപരിതല ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ഉരുക്ക്-ഖനി മന്ത്രി നരേന്ദ്രസിങ് തോമാര്‍, നിയമമന്ത്രി സദാനന്ദ് ഗൗഡ എന്നിവര്‍ പങ്കെടുത്തു.
രണ്ടു പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്കിടെ പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സ് അടുത്തസമ്മേളനം തുടങ്ങി 42 ദിവസത്തിനുള്ളില്‍ പാര്‍ലമെന്റ് പാസാക്കണം എന്നാണ് വ്യവസ്ഥ. ഇല്ലെങ്കില്‍ ഓര്‍ഡിനന്‍സ് അസാധുവാകും. സമ്മേളനത്തിനുശേഷം ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാം. ഇങ്ങനെ മൂന്നുതവണവരെ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് അസാധാരണ സാഹചര്യങ്ങളിലേ പാടുള്ളൂ എന്നാണ് രാഷ്ട്രപതി ഓര്‍മപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























