രാമഭക്തരാണ് ബിജെപി സര്‍ക്കാരെന്ന് നിതിന്‍ ഗഡ്കരി

ശ്രീരാമന്റെ മന്ത്രങ്ങള്‍ ചൊല്ലുന്ന രാമഭക്തരാണ് ബിജെപി സര്‍ക്കാരെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഉത്തര്‍പ്രദേശില്‍ ശ്രീരാമന്റെ ജന്മാനാടായി ഹൈന്ദവര്‍ വിശ്വസിക്കുന്ന അയോധ്യയിലെ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. 2,000 കോടി രൂപ ചിലവില്‍ നേപ്പാളിലെ ജനക്പൂരിനെയും അയോധ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡു നിര്‍മിക്കുമെന്നും ഗഡ്കരി അറിയിച്ചു.
ശ്രീരാമന്റെ പത്‌നിയായ സീതയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നത് ജനക്പൂരിനെയാണ്.
ബിജെപി നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര കഴിഞ്ഞയാഴ്ചയാണ് മന്ത്രിമാരോടും എംപിമാരോടും അഭ്യര്‍ഥിച്ചത്. അതിനിടയിലാണ് ഗഡ്കരിയുടെ ഇപ്പോഴത്തെ വിവാദ പ്രസ്ഥാവന.
വിവാദ പ്രസ്താവന നടത്തിയ ബിജെപി എംപി സാക്ഷി മഹാജന് അടുത്തിടെയാണ് പാര്‍ട്ടി വിശദീകരണം തേടി നോട്ടീസ് അയച്ചത്. ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ ഹൈന്ദവ സ്ത്രീകള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന. ഇതിനു പിന്നാലെയാണ് നിതിന്‍ ഗഡ്കരി മറ്റൊരു വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























