ശുംഭന്‍ പ്രയോഗം: ജയരാജന് സുപ്രീം കോടതിയുടെ വിമര്‍ശനം

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ ശുംഭന്‍ പ്രയോഗം നടത്തിയ സിപിഎം നേതാവ് എം.വി.ജയരാജന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി വിധിക്കെതിരേ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കോടതിക്കെതിരേ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു ഘട്ടത്തില്‍ പോലും ജയരാജന്‍ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കാന്‍ തയാറായിട്ടില്ല. കോടതിക്ക് എന്ത് തീരുമാനവും എടുക്കാമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ സുപ്രീം കോടതി മാറ്റിവെച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























