റിപ്പബ്ലിക് ദിന നിരീക്ഷണത്തിന് അവാക്‌സ്

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാല്‍ റിപ്പബ്ലിക് ദിനപരേഡ് സമയത്ത് ഡല്‍ഹിയിലെ ആകാശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും അവാക്‌സ് വിമാനം ഉപയോഗിക്കും. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനപരേഡ് സമയത്ത് അവാക്‌സ് ആകാശത്തു പറക്കുക.
വ്യോമസേനയുടെ വിമാനത്തില്‍ പ്രത്യേക റഡാര്‍ ഘടിപ്പിച്ച സംവിധാനമാണ് എയര്‍ബോണ്‍ വാണിങ്ങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (അവാക്‌സ്) എന്നറിയപ്പെടുന്നത്. പറന്ന് വിമാനങ്ങളുടെ സന്ദേശങ്ങളും സ്പന്ദനങ്ങളും പിടിച്ചെടുത്ത് വേണ്ട മുന്‍കരുതല്‍ എടുക്കുകയാണ് അവാക്‌സ് ചെയ്യുക.
ഏതു പ്രതികൂല സാഹചര്യത്തിലും 400 കിലോമീറ്റര്‍ അകലെ നിന്നു വരെ വിമാനങ്ങളുടെയും മിസൈലുകളുടെയും സ്പന്ദനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇതിനു കഴിവുണ്ട്. സാധാരണ റഡാറുകളുടെ ദൃഷ്ടിയില്‍ പെടാതെ വളരെ താഴ്ന്നു പറക്കുന്ന വിമാനങ്ങളെ വരെ കണ്ടെത്താന്‍ സാധിക്കും.
ഇന്ത്യന്‍ വ്യോമസേനയ്ക്കു വേണ്ടി ഡി.ആര്‍.ഡി.ഒ. രൂപകല്‍പന ചെയ്ത ഈ സംവിധാനത്തിനു എയര്‍ബോണ്‍ ഏര്‍ളി വാണിങ്ങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (ഏയ്‌വാക്‌സ്) എന്നാണു പേരിട്ടിരിക്കുന്നത്.
റഷ്യന്‍ നിര്‍മിതമായ ഐ.എല്‍76 വിമാനത്തില്‍ ഇസ്രേലി റഡാര്‍ സാങ്കേതിക വിദ്യ ഘടിപ്പിച്ച അവാക്‌സ് സംവിധാനമാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഉപയോഗിക്കുക. പരേഡിന് ഒരു മണിക്കൂര്‍ മുന്‍പ് പറന്നുയരുന്ന വിമാനം പരേഡ് കഴിയും വരെ പറന്നു നിരീക്ഷിക്കും. 2003ല്‍ ഇതു വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 2011 ഡിസംബറില്‍ ആദ്യ പറക്കല്‍ നടത്തിയ ഏയ്‌വാക്‌സ് ഇപ്പോഴും പൂര്‍ണതോതില്‍ സജ്ജമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























