ബി.എസ്.പിയുടെ നിലപാട് മാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്,ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തീരുമാനത്തെ ബി.എസ്.പി പിന്തുണച്ചതില്‍ യു.പിയില്‍ ദളിത്, മുസ്ലിം അണികള്‍ക്കിടയില്‍ പ്രതിഷേധം
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെ ബി.എസ്.പി പിന്തുണച്ചതില്‍ ഉത്തര്‍പ്രദേശിലെ ദളിത്, മുസ്ലിം അണികള്‍ക്കിടയില്‍ പ്രതിഷേധം. എന്താണ് ബി.എസ്.പിയുടെ രാഷ്ട്രീയ നിലപാടെന്ന് മനസ്സിലാവുന്നില്ലെന്നാണ് ദളിതുകള്‍ ഇപ്പോഴത്തെ നിലപാടിനെ കുറിച്ച് പറയുന്നത്.
ബില്ലിനെ ബി.എസ്.പി പിന്തുണക്കുമെന്ന് പ്രതിപക്ഷ നിര പ്രതീക്ഷിച്ചിരുന്നില്ല. ബില്ലിനെ പൂര്‍ണ്ണമായി പിന്തുണക്കുന്നുവെന്നാണ് ബി.എസ്.പി രാജ്യസഭ അംഗം സതീശ് മിശ്ര പറഞ്ഞത്. മുന്‍പ് കശ്മീരിലുള്ളവര്‍ക്ക് മറ്റെവിടെയും ഭൂമി വാങ്ങാന്‍ സാധിക്കുന്നുണ്ടെങ്കിലും കശ്മീരിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ വാങ്ങാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബി.എസ്.പി ഒരിക്കലും ദളിതുകള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയിട്ടില്ല. ബി.ജെ.പിക്കെതിരെ ഒരു വാക്ക് പോലും പാര്‍ലമെന്റില്‍ പറഞ്ഞിട്ടില്ല. ആര്‍ട്ടിക്കില്‍ 370നെ പിന്തുണക്കാന്‍ തീരുമാനിച്ചതിലൂടെ ബി.എസ്.പിയുടെ താല്പര്യങ്ങള് മായാവതിയിലേക്കും അവരുടെ കുടുംബത്തിലേക്കും ചുരുങ്ങി എന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഉദിത് രാജ് പറഞ്ഞു. ബി.എസ്.പിയുടെ നിലപാട് മാറ്റമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഉത്തര്‍പ്രദേശിലെ ദളിതുകളില്‍ ചിലരെങ്കിലും ആരോപിക്കുന്നു.
https://www.facebook.com/Malayalivartha