മോദി ഒരു വരക്കം കൂടി അങ്ങ് വരേണ്ടി വരും .... കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നാടകം തുടരുന്നു... ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ പുറത്താക്കി, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയോട് രാജ്യം വിടണമെന്ന് പാക്കിസ്ഥാന്‍

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നാടകം തുടരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയോട് രാജ്യം വിടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് അജയ് ബിസാരിയയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ ഹൈക്കമ്മീഷണര്‍ വേണ്ടെന്നും പാക്കിസ്ഥാന്‍ തീരുമാനിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യയിലെ നിയുക്ത ഹൈക്കമ്മീഷണര്‍ ചുമതലയേല്‍ക്കേണ്ടെന്നാണ് ഇമ്രാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനു പുറകെ അടുത്ത നന്പറും. രാജ്യത്തിനു മുകളിലൂടെയുള്ള വ്യോമപാത പാക്കിസ്ഥാന്‍ ഭാഗകമായി അടച്ചാണ് കലിപ്പ് കാട്ടാനിറങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് വ്യോമമേഖല പാക്കിസ്ഥാന്‍ അടച്ചത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വ്യോമപാതയും അടച്ചത്. ബാലാകോട്ട് ആക്രമണത്തിനുശേഷവും പാക്കിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. പിന്നീട് നാലര മാസങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്റെ പരിധിയിലുള്ള വ്യോമപാത എല്ലാ യാത്രാ വിമാനങ്ങള്‍ക്കുമായി തുറന്നത്. ഫെബ്രുവരി 26 മുതല്‍ ജൂലൈ 15 വരെയുള്ള കാല!യളവില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കായുള്ള 11 വ്യോമപാതകളില്‍ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ തുറന്നുകൊടുത്തിരുന്നത്.
ജമ്മുകശ്മീര്‍ വിഷയത്തില്‍ ശക്തമായ നടപടികളുമായി പാകിസ്താന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം നിര്‍ത്തിവെക്കാനും പാകിസ്താന്‍ തീരുമാനിച്ചു. ഇന്ത്യയുടെ നടപടിക്കെതിരേ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം പുനഃപരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീര്‍ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ വ്യക്തമാക്കി. പാക് വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, സാമ്പത്തിക ഉപദേഷ്ടാവ്, കശ്മീര്‍കാര്യ മന്ത്രി, സേനാവിഭാഗങ്ങളുടെ മേധാവിമാര്‍, രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവന്‍ തുടങ്ങിയവര്‍ ബുധനാഴ്ചനടന്ന സുരക്ഷാസമിതി യോഗത്തില്‍ പങ്കെടുത്തു. എന്തായാലും പാകിസ്ഥാന്റെ ഇത്തരത്തിലുള്ള പ്രതികരണങ്ങളോട് മുഖം തിരിച്ചു തന്നെയാണ് മോദിയുടെ നില്‍പും. ഞങ്ങടെ കാശ്മീര്‍ ഞങ്ങടെ കാര്യം. ഒന്ന് പോ ഉവ്വേ.
https://www.facebook.com/Malayalivartha


























