Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പാക് പ്രതികാരം കടുക്കുന്നു ..കസ്റ്റഡിയിലുളള ഇന്ത്യന്‍ തടവുകാരെ വിട്ടയക്കില്ല , വ്യോമപാത ഭാഗികമായി അടച്ചു; സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കും

08 AUGUST 2019 12:15 PM IST
മലയാളി വാര്‍ത്ത

ഭരണഘടനയിൽ ജമ്മു കാശ്മീരിന് നൽകിയിരുന്ന പ്രത്യേക അധികാരങ്ങൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് പാകിസ്താൻ. പാകിസ്താൻ വ്യോമ മേഖല ഭാഗികമായി അടച്ചു. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള 11 റൂട്ടുകളിൽ 3 എണ്ണമാണ് അടച്ചത്. സെപ്റ്റംബർ 5 വരെയാണ് വ്യോമപാത അടച്ചത്. വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.

കാശ്മീരിൽ ഇന്ത്യ ഏകപക്ഷീയമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്നാരോപിച്ച് നയതന്ത്ര തലത്തിലുള്ള ബന്ധങ്ങൾക്ക് പാകിസ്ഥാൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയെ പുറത്താക്കിയ പാകിസ്ഥാൻ അവരുടെ ഇന്ത്യയിലെ പ്രതിനിധിയെ പിൻവലിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് ഇനി പ്രതിനിധിയെ അയക്കേണ്ടതില്ലെന്നാണ് പാകിസ്താന്‍റെ തീരുമാനം.

ഇന്ത്യയുമായുള്ള വ്യാപാരബന്ധവും പാകിസ്ഥാൻ നിർത്തുവാൻ തീരുമാനിച്ചിരുന്നു. ഇതിനുപുറമേയാണ് വ്യോമപാതകളിലും ഭാഗീകമായി നിരോധനം ഏർപ്പെടുത്തിയത്.

പാകിസ്താന്റെ തീരുമാനം സർവീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാക് നടപടി കാരണം വിമാനങ്ങൾ വഴിതിരിച്ചു വിടുമെന്നും അതിനാൽ പന്ത്രണ്ട് മിനിട്ടോളം അധികം സഞ്ചരിക്കേണ്ടി വരുമെന്നും എയർഎന്ത്യ വ്യക്തമാക്കി. സർവീസുകൾ പരമാവധി 12 മിനിറ്റ് അധികസമയം മാത്രമെ എടുക്കുകയുള്ളുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതിലൂടെ കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികൾക്കുണ്ടായത്. യൂറോപ്പ്, യു.എസ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് അൻപതോളം സർവ്വീസുകളാണ് എയർ ഇന്ത്യ ഓപ്പറേറ്റ് ചെയ്യുന്നത്.

വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ പഴുതടച്ച സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. ബാലാക്കോട്ട് ആക്രമണത്തെ തുടർന്ന് അടച്ച പാക് വ്യോമപാത കഴിഞ്ഞ മാസമാണ് വീണ്ടും തുറന്നത്. എന്നാൽ കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വ്യോമപാത താൽക്കാലികമായി അടച്ചിരിക്കുകയാണ്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനും കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കാനും പാകിസ്താൻ തീരുമാനമെടുത്തു.

ഇതിനും പുറമെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായിആചരിക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചു .കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. യുഎന്‍ രക്ഷാ സമിതിയേയും പാകിസ്താന്‍ സമീപിക്കും. എന്ന് മാത്രമല്ല പാക് സൈന്യത്തോട് ജാഗ്രതയോടെ ഇരിക്കാനും ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാത്രമല്ല കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ കസ്റ്റഡിയിലുളള ഇന്ത്യന്‍ തടവുകാരുടെ വിഷയത്തിലും പാകിസ്താന്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് ഇന്ത്യന്‍ തടവുകാരെ തിരിച്ച് അയക്കാനുളള തീരുമാനം തല്‍ക്കാലത്തേക്ക് പാകിസ്താന്‍ മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ചയാണ് രണ്ട് തടവുകാരെ ഇന്ത്യയിലേക്ക് തിരികെ അയക്കാന്‍ തീരുമാനിച്ച ദിവസം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത തീരുമാനം വന്നതോടെ പാക് സര്‍ക്കാര്‍ തീരുമാനം അവസാന നിമിഷം മരവിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തടവുകാരെ വിട്ടയക്കാനുളള തീരുമാനം മാറ്റിയതിനെ കുറിച്ച് ഇന്ത്യ പാകിസ്താനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (1 hour ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (5 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (6 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (6 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (6 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (6 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (6 hours ago)

മാഞ്ചസ്റ്ററിന് ജയം  (6 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (7 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (7 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (7 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (7 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (7 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (7 hours ago)

Malayali Vartha Recommends