Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യയോട്‌ പ്രതികാര നടപടികൾക്ക് മുതിരരുതെന്നു പാക്കിസ്ഥാന് യു എസ് മുന്നറിയിപ്പ് നൽകി. ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്നതിന് പകരം പാക് മണ്ണില്‍ വളരുന്ന ഭീകരവാദത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് അമേരിക്ക പാകിസ്താന് നല്‍കിയ ശക്തമായ സന്ദേശം

08 AUGUST 2019 01:53 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയോട്‌ പ്രതികാര നടപടികൾക്ക് മുതിരരുതെന്നു പാക്കിസ്ഥാന് യു എസ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്നതിന് പകരം പാക് മണ്ണില്‍ വളരുന്ന ഭീകരവാദത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് അമേരിക്ക പാകിസ്താന് നല്‍കിയ ശക്തമായ സന്ദേശം. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറക്കുകയാണെന്ന പാക് പ്രഖ്യാപനത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തുന്നത്.
ഇന്ത്യയുമായുള്ള വ്യാപാരബന്ധവും പാകിസ്ഥാൻ നിർത്തുവാൻ തീരുമാനിച്ചിരുന്നു. ഇതിനുപുറമേയാണ് വ്യോമപാതകളിലും ഭാഗീകമായി നിരോധനം ഏർപ്പെടുത്തിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍റെ ഭാഗത്തുനിന്നുള്ള നീക്കം.

ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും ജമ്മു കശ്മീര്‍ വിഷയം തികച്ചും ആഭ്യന്തര കാര്യമായാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും അമേരിക്ക ചൂണ്ടിക്കാണിച്ചു.

ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പാകിസ്താന്‍ വിട്ടുനില്‍ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. നിയന്ത്രണ രേഖ വഴിയുള്ള നുഴഞ്ഞുകയറ്റം പിന്തുണയ്ക്കരുതെന്നും ഭീകരര്‍ക്കെതിരെ പാക്
മണ്ണില്‍ പ്രത്യക്ഷമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭീകരത വേരോടെ പിഴുതെറിയണമെന്നും വളരെ ശക്തമായ ഭാഷയിൽ തന്നെ അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്ക് എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം നല്‍കി സംരക്ഷിക്കാനുള്ള അവസരമാണ് ഉണ്ടായിട്ടുള്ളത്. കൂടിച്ചേരാനുള്ള സ്വാതന്ത്ര്യം, വിവരങ്ങള്‍ ലഭിക്കാനും നിയമയത്തിന് കീഴില്‍ തുല്യ പരിരക്ഷ ലഭിക്കാനുമുള്ള സാഹചര്യം എന്നിവയാണ് ഇപ്പോൾ ഇന്ത്യക്ക് കൈവന്നിരിക്കുന്നതെന്നും നിയമ നിര്‍മാതാക്കള്‍ നിരീക്ഷിച്ചു.

സുതാര്യതയും രാഷ്ട്രീയ പ്രാതിനിധ്യവുമാണ് ജനാധിപത്യത്തിന്റെ മൂലക്കല്ലുകള്‍. ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ ചട്ടങ്ങളെല്ലാം ജമ്മുകശ്മീരില്‍ സുസ്ഥിരമായി നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് പ്രത്യേത പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ജമ്മു കശ്മീരിലെ ജമ്മു കശ്മീര്‍- ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ജമ്മു ആന്‍ഡ് കശ്മീര്‍ ബില്ല് പാസ്സാക്കിയതും കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ഇതിന്റെ പ്രതിഷേധമെന്നോണം പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയിരുന്നു. ഇതിന് പുറമേ പാക് വ്യോമ പാതയും അടച്ചിട്ടിരുന്നു. ബാലക്കോട്ട് ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ട വ്യോമപാത ജൂലൈയിലാണ് തുറന്നത്. ഇനിതിടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.
കാശ്‌മീരിന് നൽകിയ വാഗ്ദ്ധാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണെന്നുമാണ് മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി പറയുന്നത് . ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends