പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞു 9 പേര് മരിച്ചു... നാലുപേരെ കാണാതായി
കനത്ത മഴയും വെള്ളപ്പൊക്കവും ദുരന്തം വിതക്കുന്ന പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞു 9 പേര് മരിച്ചു. നാലുപേരെ കാണാതായി. 29 ഓളം പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 16 പേരെ രക്ഷപ്പെടുത്തി. സാംഗ്ലിയിലെ ബ്രമ്ഹണല് ഗ്രാമത്തിലാണ് സംഭവം നടന്നത്.പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ബോട്ടാണ് മറിഞ്ഞത്. ബുധനാഴ്ചയും സമാന സംഭവം ഉണ്ടായിരുന്നു. സ്ത്രീകളെ സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്ന ബോട്ടാണ് കഴിഞ്ഞദിവസം മറിഞ്ഞത്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി.
ശക്തമായ മഴ തുടരുന്ന പശ്ചിമ മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണ്. സാംഗ്ലി, കോലാപ്പുര്‍ അടക്കമുള്ള ജില്ലകളില്‍നിന്ന് ലക്ഷത്തിലേറെ പേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാറ്റി പാര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha