പാക്ക് ഭീകരർക്ക് ഇന്ത്യയുടെ താക്കീത് ....ജീവനോടെ മടങ്ങി പോകില്ല

ഇന്ത്യയിൽ വൻതോതിലുള്ള ആക്രമണങ്ങളും സ്ഫോടനപരമ്പരകളും നടത്താൻ യുവാക്കൾക്ക് പാക് ഭീകരർ പരിശീലനം നൽകുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ട് . 200 ഓളം പാകിസ്ഥാനികൾ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായും അറിവ് ലഭിച്ചു . പാക് അധീന കശ്മീരികളിൽ നിന്നുള്ളവരെയടക്കമാണ് ഇതിനായി പാക് സൈന്യം തെരഞ്ഞെടുത്തിരിക്കുന്നത്
ഭീകരവാദ കേന്ദ്രങ്ങളിൽ യുവാക്കൾക്ക് പരിശീലനം നൽകുന്നതായാണ് സൈന്യത്തിനു ലഭിച്ച അറിയിപ്പ് . കശ്മീരിലെ വിഘടന വാദികളുടെ സഹായത്തോടെ സ്ഫോടനങ്ങൾ നടത്താനാണ് നീക്കം എന്നറിയുന്നു . പ്രത്യേക പദവി നൽകുന്ന വകുപ്പ് റദ്ദാക്കിയ നടപടി കശ്മീരിനെ പ്രതികൂലമായി ബാധിക്കുമെന്ന് വരുത്തി തീർക്കാനാണ് ശ്രമം . മാത്രമല്ല അക്രമങ്ങൾ ഉണ്ടാകുന്നത് കശ്മീരിനോട് സ്വന്തം ജനതയ്ക്കുള്ള സ്നേഹം കാരണമാണെന്ന് വരുത്തി തീർക്കാനും ശ്രമമുണ്ട് .
എന്നാൽ സൈന്യത്തെ പൂര്‍ണ്ണമായും സജജീകരിച്ച് നിര്‍ത്തിയാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഉയരുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ പോലും അടിച്ചമര്‍ത്തുന്ന നിലപാടാണ് സുരക്ഷാ സേന സ്വീകരിച്ച് വരുന്നത്. സേനയുടെ നടപടികള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലും ഗവര്‍ണറുടെ ഉപദേഷ്ടാവ് വിജയകുമാറുമാണ്.
അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചാരക്കണ്ണുകള്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത കരു നീക്കങ്ങളാണ് ഇന്ത്യയിപ്പോള്‍ നടത്തി വരുന്നത്.
രണ്ട് ദിവസം മുൻപും പാക് സൈനിക മേധാവി ഉൾപ്പെടെ കശ്മീരി ജനതയോട് ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു . അവസാന തുള്ളി രക്തം കാണുന്ന വരെ പോരാടണമെന്നാണ് പാക് സൈനിക മേധാവി പറഞ്ഞത് . മാത്രമല്ല പുൽവാമ പോലെയുള്ള ആക്രമണങ്ങൾ ആവർത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പ്രസ്താവിച്ചിരുന്നു . ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയിലേക്ക് കടക്കാൻ യുവാക്കൾക്ക് ഭീകരർ പരിശീലനം നൽകുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത് .
പാകിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗവും ആക്രമണ സാധ്യതയുണ്ടെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. കടലിന്റെ 7514 കി.മീ തീരപ്രദേശത്തിലൂടെ ഭീകരാക്രമണം നടക്കുമെന്നുള്ള സൂചനയാണ് നാവിക സേനക്ക് ലഭിച്ചിട്ടുള്ളത് . കിഴക്കും പടിഞ്ഞാറുമുള്ള കടല്‍തീരങ്ങളില്‍ തങ്ങള്‍ അതീവ ജാഗ്രതയിലാണെന്ന് നാവിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ തീരത്തെ റഡാറുകളിലൂടെയുള്ള നീരീക്ഷണവും ശക്തിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു
അതിനിടെ തീവ്രവാദ നേതാവായ ജയ്‌ഷെ-ഇ-മുഹമ്മദ് മസൂദ് അസ്ഹറിന്റെ സഹോദരന്‍ റൗഫ് അസ്ഹറും സംഘവും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലേക്ക് നീങ്ങിയതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാകത്തിന് അറിവ് കിട്ടിയിട്ടുണ്ട്. . ജമ്മു കശ്മീരിന് പുറത്തുള്ള ഉള്‍പ്രദേശത്ത് ഭീകരാക്രമണമുണ്ടാകാമെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.ഈ സാഹചര്യത്തിൽ ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സർവ സന്നാഹവും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























