Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

അതിർത്തിയിലും പാകിസ്ഥാന്റെ പ്രതികാരം ; ട്രെയിനുകൾ നിർത്തിവച്ച ശേഷം ഇന്ത്യയിലേക്കുള്ള 'സൗഹൃദ' ബസ് പാകിസ്ഥാൻ നിർത്തലാക്കി

10 AUGUST 2019 02:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയോട് പ്രതികാര നടപടിയുമായി പാകിസ്ഥാൻ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും ജമ്മു കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാകിസ്ഥാൻ കൈകൊള്ളുന്ന നടപടികളുടെ തുടർച്ചയായി ട്രെയിനുകൾ നിർത്തിവച്ച ശേഷം ഇന്ത്യയിലേക്കുള്ള ബസ് സർവീസ് കൂടി പാകിസ്ഥാൻ നിർത്തലാക്കി. ഡൽഹിയിൽ നിന്നും ലാഹോറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന 'ദോസ്തി(സൗഹൃദം)' എന്ന് പേരുള്ള ബസാണ് പാകിസ്ഥാൻ റദ്ദ് ചെയ്തത്. ഇന്ത്യ പാകിസ്ഥാൻ അതിർത്തി കടന്നാണ് ഈ ബസ് സർവീസ് നടത്തി പോന്നിരുന്നത്.

പാകിസ്ഥാന്റെ ദേശീയ സുരക്ഷാ കമ്മിറ്റിയാണ് കൂടിയാലോചനയ്ക്ക് ശേഷം ഈ തീരുമാനം കൈക്കൊണ്ടത്. 1999 ഫെബ്രുവരിയിൽ ആരംഭിച്ച ഈ ബസ് സർവീസ് 2001ലെ പാർലമെന്റ് ആക്രമണത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. എന്നാൽ 2003 ജൂലായിൽ ഇത് വീണ്ടും ആരംഭിച്ചു. കാശ്മീർ വിഷയത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധകൾ വിച്ഛേദിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാൻ ഈ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. നേരത്തെ, രാജ്യാതിർത്തികൾ കടന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയ്ക്ക് സർവീസ് നടത്തുന്ന, താർ എക്‌സ്പ്രസിനെയും, സംത്ധൗദ എക്സ്പ്രസിനെയും പാകിസ്ഥാൻ വിലക്കിയിരുന്നു. ജോധ്പൂരിനെയും ലഹോറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് താർ. ഡൽഹിക്കും ലാഹോറിനും ഇടയിലാണ് സംത്ധൗദ എക്സ്പ്രസ് യാത്രക്കാരെ കൊണ്ടുപോകുന്നത്.

41 വര്‍ഷത്തോളം നിര്‍ത്തിവച്ചിരുന്ന താര്‍ എക്‌സ്പ്രസ് 2006 ഫെബ്രുവരി ആറിനാണ് സര്‍വീസ് പുനരാരംഭിച്ചത്. അന്നുമുതല്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി താര്‍ എക്‌സ്പ്രസും നിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ അട്ടാരിയില്‍ നിന്ന് ലാഹോര്‍ വരെ സര്‍വീസ് നടത്തിയിരുന്ന സംഝോത എക്‌സ്പ്രസ് പാക്കിസ്ഥാന്‍ ഏകപക്ഷീയമായി നിര്‍ത്തിയിരുന്നു.

അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കശ്മീർ ബില്ലിന് പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെ തീരപ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് നാവിക സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ നാവിക സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടോയെന്ന് തിരിച്ചറിയാനായി എല്ലാ പ്രദേശങ്ങളും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അതേ സമയം ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷാ സേനാ ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്. നിലവിൽ താഴ്വരയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കശ്മീരിലെ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പാകിസ്താൻ തയാറാകണമെന്നും വിദേശ കാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ ഇന്ത്യൻ നടപടിയിൽ പാകിസ്താൻ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (9 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (9 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (9 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (10 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (11 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (11 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (11 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (11 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (12 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (12 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (12 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (13 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (14 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (15 hours ago)

Malayali Vartha Recommends