Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കശ്മീർ പ്രശ്നത്തിൽ ലോക രാജ്യങ്ങൾ മുഴുവൻ ഇന്ത്യക്കൊപ്പം...നാണംകെട്ട് പാകിസ്ഥാൻ

10 AUGUST 2019 05:53 PM IST
മലയാളി വാര്‍ത്ത

കശ്മീർ പ്രശ്നത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിൽക്കുമ്പോൾ പാക്കിസ്ഥാൻ ഞെട്ടി വിറക്കുന്നു... കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മോദി സർക്കാരിന്റെ നീക്കത്തിന്‍റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ് .എന്നാൽ ഇമ്രാൻ ഇന്ത്യക്കെതിരെ ലോകരാഷ്ട്രങ്ങൾ സംഘടിപ്പിക്കാമെന്നാണ് വ്യാമോഹിച്ചത്

ഇതിനായി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടർന്നു പാകിസ്ഥാൻ ലോകരാജ്യങ്ങളുടെസഹായം അഭ്യർത്ഥിച്ചു എങ്കിലും എല്ലാവരും ഒരുപോലെ കയ്യൊഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഇമ്രാന് ശരിക്കും ക്ഷീണം തന്നെയാണ്. ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ചൈനപോലും അർത്ഥഗർഭമായ മൗനത്തിലാണ്. ചൈനയുടെ കൂടി അധീനതയിലുള്ള ലഡാക്കിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരുന്നാൽ മതിയെന്ന നിലപാടിലാണ് ചൈന ഇപ്പോൾ ..
പ്രമുഖ മുസ്ലീം രാഷ്ട്രങ്ങളുടെ പിന്തുണ പോലും ആ രാഷ്ട്രത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല. ബഹു ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനെ പിന്തുണക്കുന്നവരാണ്.

ജമ്മു കശ്മീരിന്റെ സ്വയംഭരണ പദവി എടുത്തുമാറ്റി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യയും മുന്നോട്ട് വന്നിരിക്കുന്നു. ഇന്ത്യക്ക് അവകാശപ്പെട്ട സ്ഥലത്തു ഇന്ത്യക്ക് എന്തുമാകാം എന്ന നിലപാടാണ് റഷ്യ എടുത്തിരിക്കുന്നത് ..
ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത് ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ്. ഇതിനെ പിന്തുണയക്കുന്നതായും റഷ്യ അറിയിച്ചു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി ഇന്ത്യയുടെ ഭാഗമാക്കി സംസ്ഥാന പദവിയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈ തീരുമാനത്തില്‍ പ്രകോപനം ഒന്നും ഉണ്ടാക്കാതെ പ്രദേശത്ത് ശാന്തത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ പ്രശ്‌നങ്ങള്‍ സാധാരണഗതിയില്‍ ആക്കുന്നതിന് റഷ്യയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.

അമേരിക്ക മുൻപ് തന്നെ പാക്കിസ്ഥാന് ശക്തമായ താക്കീത് നല്കിക്കഴിഞ്ഞതാണ് .. ഇന്ത്യയ്ക്കെതിരെ യു എന്നിൽ പാകിസ്ഥാൻ നൽകിയ പരാതി തള്ളിക്കളഞ്ഞിരുന്നു . പ്രസിഡന്റ് ജോആന്നാ റോനേക്ക് നൽകിയ മറുപടിയിൽ കശ്മീര്‍ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന നിലപാടാണ് വ്യക്തമാക്കിയത്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നു ലോക രാജ്യങ്ങൾ തുറന്നു സമ്മതിക്കുന്ന നിലപാടാണ് ഇപ്പോൾ എടുത്തിട്ടുള്ളത്

ഇതു കൂടാതെ അമേരിക്ക, യു എ ഇ , ഫ്രാൻസ്,റഷ്യ ,മാലി തുടങ്ങിയ രാജ്യങ്ങളും കശ്മീർ വിഷയത്തെ ഇന്ത്യയുടെ ആഭ്യന്തര കാര്യമായാണ് വിശേഷിപ്പിച്ചത് . ചൈനയുടെ സഹായത്തോടെ യു എന്നിൽ വീണ്ടും കശ്മീർ പ്രശ്നം അവതരിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രശ്നത്തിൽ മദ്ധ്യസ്ഥം ഉണ്ടാകരുതെന്നും,ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്

ജമ്മു കശ്മീരിലെ ആളുകളുടെ നല്ല ഭാവിയ്ക്ക് വേണ്ടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര‍് കൈക്കൊണ്ടിട്ടുള്ളത്. വ്യക്തമായ നീക്കങ്ങളാണ് സര്‍ക്കാര്‍ പദ്ധതിയിട്ട് നടപ്പാക്കിയത്..ഇന്ത്യൻ ഭരണഘടനയുടെ അതിര്‍ത്തിയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള നടപടിയാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നു വിദേശരാജ്യങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്

ഇന്ത്യയുടെ നയതന്ത്ര മികവാണ് ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടത്. വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങി പ്രമുഖ രാജ്യങ്ങളെ നിലപാട് ബോധ്യപ്പെടുത്താന്‍ എളുപ്പത്തില്‍ ഇന്ത്യക്ക് കഴിഞ്ഞു. എന്തിനേറെ ചൈനക്ക് പോലും മറുപടി പറയാന്‍ പറ്റാത്ത വാദങ്ങളാണ് ഇന്ത്യ ഉയര്‍ത്തിയിരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍പുടിനെ സംബന്ധിച്ച് പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന കയറിയാലും പ്രശ്നമില്ലന്ന നിലപാടിലാണ്. അത്രക്കും ശക്തമായൊരു പിന്തുണയാണ് റഷ്യയുടെ ഭാഗത്തുന്നിന്നുമുള്ളത്.

അമേരിക്കയുടെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേല്‍, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും ശക്തമായ പിന്തുണയാണ് ഇന്ത്യക്ക് നല്‍കുന്നത്. അതുകൊണ്ട് ഒരുകാര്യം ഉറപ്പായി...ഇന്ത്യയെ തകർക്കാമെന്നു കരുതി വെച്ച പരിപ്പ് പാക്കിസ്ഥാൻ മാറ്റിവെക്കുന്നതാണ് നല്ലത് .....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends