കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു... രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു

കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രന്‍ എച്ച്. നാഗേഷ്, ജി.എം കരജോള്‍, ഡോ. അശ്വത് നാരായണ്‍ സി.എന്‍, എല്‍.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാര്‍, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീല്‍, പ്രഭു ചൗഹാന്‍, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.
മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ബി.ജെ.പി സര്‍ക്കാറിലെ മന്ത്രിമാര്‍ അധികാരത്തിലേറിയത്. രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ജൂലൈ 26ന് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മന്ത്രിസഭ വികസനം നടന്നിരുന്നില്ല.
മന്ത്രിമാരുടെ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാന്‍ കാരണം.
https://www.facebook.com/Malayalivartha