Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഇസ്രായേലില്‍ നിന്ന് വീര്യം കൂടിയ 100 സ്‌പൈസ് ബോംബുകളാണ് ഇന്ത്യ വാങ്ങുന്നത്. 300 കോടി രൂപ ചെലവ് വരുന്ന കരാര്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്..60 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ ശത്രുസാന്നിധ്യം മനസിലാക്കി കൃത്യമായ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള വിമാനങ്ങളാണ് സ്‌പൈസ് 2000

29 AUGUST 2019 05:34 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലില്‍ നിന്ന് വീര്യം കൂടിയ 100 സ്‌പൈസ് ബോംബുകളാണ് ഇന്ത്യ വാങ്ങുന്നത്. 300 കോടി രൂപ ചെലവ് വരുന്ന കരാര്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത് . പാകിസ്താനിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമ സേന ഉപയോഗിച്ച് സ്‌പൈസ് ബോംബുകളായിരുന്നു. വ്യോമ സേനയുടെ മിറാഷ്-2000 യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചാണ് സ്‌പൈസ്-2000 ബോംബുകള്‍ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. അത്തരം ബോംബുകളുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇപ്പോൾ വാങ്ങുന്നത് ..ബോംബൊന്നിന് മൂന്നുകോടി രൂപ വീതമാണ് ചെലവ്.

ഇത് സെപ്റ്റംബർ പകുതിയോടു കൂടി ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .ഇസ്രായേലി ആയുധ വ്യാപാര സ്ഥാപനമായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസിന്റേതാണ് സ്‌പൈസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാരക പ്രഹരശേഷിയും കൃത്യതയുമുള്ള ഈ ബോംബ്. സ്മാര്‍ട്ട്, പ്രിസൈസ് ഇമ്പാക്ട് , കോസ്റ്റ് എഫക്ടീവ് ( 'SPICE' - Smart, Precise Impact, Cost-Effective) എന്നാണു ഇതിന്റെ മുഴുവൻ പേര് ..

സ്‌പൈസ്-2000 ഗണത്തില്‍പ്പെട്ട ബോംബുകളുടെ ഏറ്റവും അത്യാധുനിക വിഭാഗമാണ് ഇന്ത്യയ്ക്ക് ഇസ്രായേലില്‍ നിന്ന് ലഭിക്കുക.. ഈ ബോംബുകൾ വർഷിക്കുമ്പോൾ ചീളുകൾ പൊട്ടിത്തെറിച്ചല്ല ആൾക്കാർക്ക് ജീവഹാനി സംഭവിക്കുന്നത്. മറിച്ച് ബോംബ് പൊട്ടിത്തെറിച്ചാൽ അവിടെയുള്ള ഓക്സിജൻ കുറയുകയാണ് ചെയ്യുന്നത്

ശത്രുക്കളുടെ കേന്ദ്രങ്ങള്‍ കൃത്യമായി മനസിലാക്കി നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്‌പൈസ് ബോംബുകള്‍.അതുകൊണ്ടുതന്നെ കൃത്യമായി ശത്രുപാളയങ്ങളിൽ ബോംബ് വാർഷിക്കാനാകും. ഇതുകൊണ്ടുള്ള ഗുണം നിരപരാധികളായ ആൾക്കാർക്ക് ജീവഹാനി സംഭവിക്കാനുള്ള സാഹചര്യം കുറയും എന്നതാണ് . ശത്രുക്കളുടെ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാര്‍ ഈ ബോംബുകള്‍ക്ക് സാധിക്കും. ഈ ബോംബാണ് ബാലാക്കോട്ടില്‍ ജെയ്‌ശെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ചത്

മാര്‍ക്ക് 84 പോര്‍മുനകളുള്ള ബോംബുകളാണ് ഇന്ത്യ ഇപ്പോള്‍ സ്വന്തമാക്കുന്നത്. കെട്ടിടടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ ബോംബുകള്‍. ബാലാക്കോട്ട് ആക്രമണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം. ബോംബുകള്‍ ഇന്ത്യയ്ക്ക് ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ ശത്രുസാന്നിധ്യം മനസിലാക്കി കൃത്യമായ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള വിമാനങ്ങളാണ് സ്‌പൈസ് 2000. ശത്രുസാന്നിധ്യം ആയുധത്തിലെ കംപ്യൂട്ടര്‍ മെമ്മറി വഴി തിരിച്ചറിയും. പറന്നുപൊങ്ങും മുൻപ് എയര്‍ ബേസില്‍ വെച്ച്‌ തന്നെ അക്രമിക്കാനുദ്ദേശിക്കുന്ന നൂറോളം ഇടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിലേക്കു ലോഡ് ചെയ്യാന്‍ പറ്റും.
യുദ്ധവിമാനത്തിന്റെ പാതയില്‍ വേണ്ട മാറ്റങ്ങൾ വരുത്തി കൃത്യമായി(precise) ലക്ഷ്യം ഭേദിക്കാന്‍ ഇതിന് കഴിയും. തുടര്‍ന്നായിരിക്കും ബോംബ് വര്‍ഷം.ഫൈറ്റര്‍ വിമാനത്തിന്‍റെ കോക്ക്പിറ്റിലെ കമ്പ്യൂട്ടർ കണ്‍സോളില്‍ നിന്നും അതിലേക്ക് ഒരു സ്മാര്‍ട്ട് ലിങ്ക് സാധ്യമാണ് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ദശാബ്ദങ്ങള്‍ക്കുമുമ്ബേ ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത 'പോപ്പ് - ഐ' എന്ന 'എയര്‍ ടു സര്‍ഫസ്‌'മിസൈലിന്റെ ഏറ്റവും ആധുനികമായ ഒരു വകഭേദമാണ്. 'സ്‌പൈസ് 2000' എന്ന ബോംബിന് 60 കിലോമീറ്റര്‍ ദൂരെ നിന്നു തന്നെ ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു പറന്നുചെല്ലാനുള്ള കഴിവുണ്ട്. 'ഡ്രോപ്പ് ആന്‍ഡ് ഫോര്‍ഗെറ്റ്'(Drop & Forget) എന്നതാണ് സ്‌പൈസ് ബോംബിന്‍റെ യുഎസ്‌പി. ഇന്ത്യന്‍ വ്യോമസേന ഇവയെ മിറാഷ് 2000 വിമാനങ്ങളിലാണ് ഘടിപ്പിക്കുക.

ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍, ഫ്രഞ്ച് ബോംബുകളെക്കാള്‍ വില കുറവാണെന്ന്(cost-effective) നിര്‍മാതാക്കളായ റഫാല്‍ അവകാശപ്പെടുന്നു. ഈ വിമാനങ്ങൾക്ക് അറ്റകുറ്റപ്പണികളും വളരെക്കുറവാണ് എന്നതും സ്‌പൈസ് 2000 ബോംബുകളുടെ പ്രത്യേകത .ഇപ്പോൾ ഇത്തരം ബോംബുകൾ ഉള്ളത് ഇസ്രയേലിനും ഇന്ത്യക്കും മാത്രമാണ് . ഇത് ശരിക്കും പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടേണ്ട കാര്യമാണ് ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (4 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (6 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (6 hours ago)

Malayali Vartha Recommends