ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ചു; കാമുകനും യുവതിയ്ക്കും ജീവപര്യന്തം; യുവതിഈ കൊടും ക്രൂരത ചെയ്യാൻ കാരണം ഇത്

അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ടയില്‍ ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ച കേസില്‍ സ്ത്രീക്കും കാമുകനും ജീവപരന്ത്യം. പുരുഷ സുഹൃത്തുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ 39കാരിയായ ബ്രൂക്ക് ക്രീസ് എന്ന യുവതിയാണ് ഈ കടും കൈ ചെയ്തത്. അയല്‍ക്കാരിയായിരുന്ന 22കാരിയായ സാവന്ന ഗ്രേവൈന്‍ഡ് എന്ന യുവതി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. സാവന്നയെ ബോധം കെടുത്തിയ ശേഷം വയറു കീറി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. വയറ് കീറിയതിനെ തുടർന്ന് രക്തസ്രാവം മൂലം മരിച്ച സാവന്നയെ ക്രീസും പുരുഷ സുഹൃത്തും കൂടി മറവു ചെയ്യുകയുണ്ടായി . പ്രാകൃതമായ രീതിയില്‍ പുറത്തെടുത്ത കുഞ്ഞ് സ്വന്തം കുഞ്ഞാണെന്നാണ് ക്രീസ് ബന്ധുക്കളോട് പറഞ്ഞത്. ഈ സംഭവത്തിന് ശേഷം നോര്‍ത്ത് ഡക്കോട്ടയില്‍ നിന്ന് ക്രീസ് താമസം മാറുകയുണ്ടായി. എന്നാല്‍ 2017 ഓഗസ്റ്റിന് ശേഷം ഗര്‍ഭിണിയായ മകളെ കാണാതായെന്ന് സാവന്നയുടെ അമ്മ നോബര്‍ട്ട ഗ്രേവൈന്‍ഡ് പോലീസില്‍ പരാതി നല്‍കുകയുണ്ടായി.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ബ്രൂക്ക് ക്രീസിനെയും പുരുഷ സുഹൃത്തിനേയും പൊലീസ് കണ്ടെത്തി . ഹെയ്സ്ലി ജോ എന്ന് പേരിട്ട് ക്രീസിനൊപ്പമുണ്ടായിരുന്ന സാവന്നയുടെ പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തി. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും ക്രീസും സുഹൃത്ത് വില്യം കോഹനും പിന്നീട് കുറ്റ സമ്മതം നടത്തി. തുന്നല്‍ സൂചിയും കത്തിയുമുപയോഗിച്ചായിരുന്നു സാവന്നയുടെ സര്‍ജറി നടത്തിയതെന്നും ക്രീസ് സമ്മതിക്കുകയുണ്ടായി . കൊലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നുവെങ്കിലും തനിക്ക് കുട്ടിയെ വേണമായിരുന്നുവെന്നും ക്രീസ് കോടതിയില്‍ വ്യക്തമാക്കി. കൊലനടന്ന സമയത്ത് ക്രീസിനെ കാണാനെത്തിയ പുരുഷ സുഹൃത്ത് സാവന്നയെ ആശുപത്രിയിലാക്കാനോ പൊലീസിനെ വിളിക്കാനോ തയ്യാറായില്ല. ഇയാള്‍ തറയില്‍ പടര്‍ന്ന രക്തം തുടച്ച് നീക്കിയ ശേഷം സാവന്നയുടെ മൃതദേഹം മാലിന്യം തള്ളുന്ന ബാഗിലാക്കി മറവ് ചെയ്യുകയാണുണ്ടായത്. സംഭവത്തില്‍ ബ്രൂക്ക് ക്രീസിനും വില്യം കോഹനും പരോള്‍ ഇല്ലാത്ത ജീവപര്യന്തം വിധിച്ചിരിക്കുകയാണ് കോടതി.
https://www.facebook.com/Malayalivartha


























