ബാങ്ക് ലയനം... രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായി പൊതുമേഖല ബാങ്കുകളുടെ ലയന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍... പൊതു മേഖല ബാങ്കുകള്‍ ഇനി വെറും 12 മാത്രം, പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കും

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമ്പത്തിക ബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനിച്ചിരിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പത്ര സമ്മേളനത്തിലാണ് ലയനം പ്രഖ്യാപിച്ചത്. വായ്പാ തട്ടിപ്പും മറ്റ് ക്രമക്കേടുകളും തടയാന്‍ ബാങ്കുകളില്‍ ചീഫ് റിസ്‌ക് ഓഫീസറെ നിയമിക്കും. ബാങ്കിംഗ് മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ച് തുടങ്ങിയതായും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ഓറിയന്റല്‍ ബാങ്കും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കും തമ്മില്‍ ലയിപ്പിക്കും. 17.95 ലക്ഷം കോടിയുടെ ക്രയവിക്രയം നടക്കുക വഴി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആയി മാറും.
സിന്‍ഡിക്കേറ്റ് ബാങ്കും കാനറ ബാങ്കും തമ്മില്‍ ലയിപ്പിക്കും. ഇതോടെ രാജ്യത്തെ നാലാമത്തെ വലിയ ബാങ്ക് ആകും ഇവ.
കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക് , യൂണിയന്‍ ബാങ്ക് എന്നിവ തമ്മിലുമാണ് ലയിപ്പിക്കുന്നത്. ഇതുവഴി അഞ്ചാമത്തെ വലിയ ബാങ്കായി മാറുമിത് . ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും തമ്മില്‍ ലയിക്കുക വഴി ഏഴാമത്തെ വലിയ ബാങ്കായി ഇവ മാറുമെന്നും ധനമന്ത്രി വ്യക്തമാക്കി. പത്ത് ദേശസാത്കൃത ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12 ആയി കുറയും.
"
https://www.facebook.com/Malayalivartha


























