അന്തിമ അസം ദേശീയ പൗരത്വപ്പട്ടിക ഇന്ന്... അന്തിമ പട്ടികയില്‍നിന്ന് പുറത്താകുന്നവരെ ഉടന്‍ വിദേശികളായി മുദ്രകുത്തില്ലെന്നും അവര്‍ക്ക് നിയമത്തിന്റെ എല്ലാ സാധ്യതകളും തേടാമെന്നും കേന്ദ്രസര്‍ക്കാര്‍

അന്തിമ അസം ദേശീയ പൗരത്വപ്പട്ടിക(എന്‍.ആര്‍.സി) ഇന്ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. 1951നുശേഷം ആദ്യമായി പുതുക്കുന്ന പട്ടിക ഓണ്‍ലൈനിലാണ് പ്രസിദ്ധീകരിക്കുന്നത്. 1971 മാര്‍ച്ചിനുശേഷം ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരില്‍ നിന്ന് അസമിലെ ഇന്ത്യന്‍ പൗരന്മാരെ വേര്‍തിരിക്കുകയാണ് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയുടെ ലക്ഷ്യം.
അന്തിമ പട്ടികയില്‍നിന്ന് പുറത്താകുന്നവരെ ഉടന്‍ വിദേശികളായി മുദ്രകുത്തില്ലെന്നും അവര്‍ക്ക് നിയമത്തിന്റെ എല്ലാ സാധ്യതകളും തേടാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പുറത്താകുന്ന ഓരോരുത്തര്‍ക്കും പുതുതായി തുടങ്ങുന്ന 200ഓളം വിദേശ െ്രെടബ്യൂണലുകളെ സമീപിക്കാം. ഈ െ്രെടബ്യൂണലുകളായിരിക്കും അന്തിമമായി പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും വ്യക്തമാക്കി. പട്ടിക പരിശോധിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് സേവ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷം രണ്ടാം മോദി സര്‍ക്കാറിന്റെ നിര്‍ണായക ചുവടുവെപ്പായാണ് അസം പൗരത്വപ്പട്ടിക വിലയിരുത്തപ്പെടുന്നത്. 1971 മാര്‍ച്ച് 24ന് മുമ്പ് അസമില്‍ താമസിച്ചിരുന്നവരോ ഈ ദിവസത്തിന് മുമ്പ് ഇവരുടെ പൂര്‍വികര്‍ ഇവിടെ താമസിച്ചിട്ടുണ്ടെങ്കില്‍ അവരുമാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുക. സര്‍ക്കാര്‍ രേഖകള്‍ പ്രകാരമാണ് ഓരോരുത്തരും ഇത് തെളിയിക്കേണ്ടത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
"
https://www.facebook.com/Malayalivartha


























