ഗുജറാത്തിലെ സൂറത്തില്‍ വസ്ത്ര നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം, തീ അണയ്ക്കാനെത്തിയത് 18 അഗ്നിശമന സേനാ യൂണിറ്റുകള്‍

ഗുജറാത്തിലെ സൂറത്തില്‍ വസ്ത്ര നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. സൂറത്തിലെ പന്ദേസാര മേഖലയിലാണ് അപകടം നടന്നത്. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 18 അഗ്‌നിശമന സേനാ യൂനിറ്റുകളാണ് തീ അണയ്ക്കാനെത്തിയത്.
മെയ് 24ന് സൂറത്തിലെ വ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 12 വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. സൂറത്തിലെ സര്‍ത്താന മേഖലയിലെ തക്ഷശില ആര്‍ക്കേഡിലാണ് അന്ന് തീപിടിത്തമുണ്ടായത്.
"
https://www.facebook.com/Malayalivartha


























