ഇത് അഭിനന്ദാർഹമായ തീരുമാനം; പ്രധാന മന്ത്രിക്കും ധനകാര്യമന്ത്രിക്കും അഭിനന്ദനവുമായി ആഭ്യന്തര മന്ത്രി അമിത്ഷാ

കഴിഞ്ഞ ദിവസം പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച് അമിത് ഷാ. കേന്ദ്ര സര്‍ക്കാറിന്റെ ഈ തീരുമാനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അഭിനന്ദിച്ചിരിക്കുയാണ്. ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനുള്ള മുന്നോടിയായിട്ടാണ് ബാങ്കുകളെ ലയിപ്പിക്കുന്നത്. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നതിലൂടെ പുതിയ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനകാര്യ മന്ത്രി നിർമല സിതാരാമനെയും ഞാൻ അഭിനന്ദിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനവുമായി എത്തിയത്. ഈ തീരുമാനത്തിന് പിന്നാലെ തുറന്നു കിട്ടുന്ന നിരവധി അവസരങ്ങളെ പറ്റിയും അദ്ദേഹം വാചാലനായി. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനുളള തീരുമാനം ആണെന്നും അമിത്ഷാ പറഞ്ഞു.
ലയനം പൂര്‍ത്തിയാകുന്നതോടെ പൊതുമേഖലയിലെ 24 ബാങ്കുകള്‍ 12 എണ്ണമായി കുറയുകയാണ്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബാങ്കുകള്‍ ലയിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിർണ്ണായക പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളാണ് ലയിപ്പിക്കുന്നത്. ലയനത്തിലൂടെ 17.95 ലക്ഷം കോടിയുടെ ബിസിനസുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്കായി ഇതു മാറും. കാനറ, സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്നതോടെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും. യൂണിയന്‍, കോര്‍പറേഷന്‍ ആന്ധ്രാ ബാങ്കുകള്‍ ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നിപ്പിക്കും.യൂണിയന്‍, കോര്‍പറേഷന്‍ ആന്ധ്രാ ബാങ്കുകള്‍ ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നിപ്പിക്കും. 5 ട്രില്യണ്‍ ഡോളര്‍ സാമ്ബത്തിക വളര്‍ച്ച നേടുന്നതിന് ലയനം ഒരു പരിധി വരെ സഹായിക്കുമെന്ന പ്രതീക്ഷ ധനമന്ത്രി പ്രകടിപ്പിച്ചു. ബാങ്കുകളുടെ ദേശസാത്ക്കരണത്തിന് ശേഷം സ്വതന്ത്ര ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ചരിത്രം കുറിച്ചിരിക്കുയാണ് ബാങ്ക് ലയനം.
https://www.facebook.com/Malayalivartha


























