അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു.. ലക്ഷക്കണക്കിനു ദരിദ്രരും നിര്‍ധനരും പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതിഷേധം വ്യാപകമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലടക്കം കനത്ത സുരക്ഷയൊരുക്കി. പൊതുഇടങ്ങളില്‍ നാലിലേറെ ആളുകള്‍ കൂടുന്നത് വിലക്കി. മുമ്പ് സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ 20,000 അധിക അര്‍ധസൈന്യത്തെ നിയോഗിച്ചു.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടു .ഓൺലൈൻ ആയാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചത്..പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി . ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ 100 ട്രൈബ്ര്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരക്കാര്‍ക്ക് പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി ട്രൈബ്യൂണലിനെ സമീപിക്കാം. ഇന്ന് മുതൽ 120 ദിവസത്തിനകം അപ്പീൽ നൽകണം. രേഖകൾ പരിശോധിച്ച് ട്രൈബ്യൂണൽ അന്തിമ തീർപ്പ് കൽപിക്കും. ട്രൈബ്യൂണലും എതിരായി വിധിച്ചാൽ ഇവര്‍ക്ക് ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അസമില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. 22,000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അസമിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ജൂണ്‍ 30 ആയിരുന്നു പൌരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.
ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൌരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൌരത്വ രജിസ്ട്രേഷന്‍ പട്ടിക ബാധിക്കുക.
19 ലക്ഷം പേര്‍ ആണ് ഇപ്പോൾ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 3.28 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും അതില്‍ 2.89 പേര്‍ക്കു മാത്രമാണ് കരട് പട്ടികയില്‍ ഇടംനേടാനായത്
2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്.2018 ജൂലായ് 30- ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു.
.
കഴിഞ്ഞ ഡിസംബര്‍ 31 ന് അര്‍ധരാത്രി പ്രഖ്യാപിച്ച അസമിലെ ദേശീയ പൌരത്വ രജിസ്റ്ററിന്റെ കരട് പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്. അന്തിമ പൗരത്വ റജിസ്റ്ററിലും തെറ്റുകൾ വരാനുള്ള സാധ്യത കേന്ദ്രസർക്കാർ മുന്നിൽ കാണുന്നുണ്ട്. അതിനാൽ, എൻആർസിയിൽ (National Registry For Citizens) പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്
പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് എല്ലാ സുരക്ഷയും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും. പട്ടിക പ്രസിദ്ധീകരിച്ച് 60 മുതല്‍ 120 ദിവസം വരെ അപ്പീലുമായി ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരുവിധ ഉപദ്രവങ്ങളും നടത്തില്ലെന്ന് അസം സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൗരത്വരജിസ്റ്ററില്‍ പേരില്ലെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് അറുപതുകാരി ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തെസ്‍പൂരിലെ ദോലാബാരി സ്വദേശിനിയായ ഷയേറ ബീഗമാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. പൗരത്വരജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്‍റ പേരില്‍ 33 പേര്‍ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ജൂലൈയില്‍ മാത്രം ആറ് പേര്‍ മരിച്ചു.
രാജ്യ സുരക്ഷയുടെ ഭാഗമായാണ് അസമില്‍ പൗരത്വ പട്ടിക തയാറാക്കിയത്.
രാജ്യ സുരക്ഷയുടെ ഭാഗമായാണ് അസമില്‍ പൗരത്വ പട്ടിക തയാറാക്കിയത്... നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിനായാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത്. അസം അതിര്‍ത്തി വഴി നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
1951 ലാണ് അവസാനമായി എന്‍ ആര്‍സി പുതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് അസം. 1951ല്‍ ആദ്യ പൗരത്വ രജിസ്റ്റര്‍ തയാറാക്കുമ്പോള്‍ അസമില്‍ 80 ലക്ഷമായിരുന്നു ജനസംഖ്യ.
ലക്ഷക്കണക്കിനു ദരിദ്രരും നിര്‍ധനരും പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതിഷേധം വ്യാപകമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലടക്കം കനത്ത സുരക്ഷയൊരുക്കി. പൊതുഇടങ്ങളില്‍ നാലിലേറെ ആളുകള്‍ കൂടുന്നത് വിലക്കി. മുമ്പ് സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ 20,000 അധിക അര്‍ധസൈന്യത്തെ നിയോഗിച്ചു.
https://www.facebook.com/Malayalivartha


























