മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ സ്‌ഫോടനം... 10പേര്‍ കൊല്ലപ്പെട്ടു, പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ കെമിക്കല്‍ നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . ഫാക്ടറിയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് മൃതശരീരങ്ങള്‍ പോലീസ് കണ്ടെടുത്തു. ഒന്നിലേറെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് ശിര്‍പൂര്‍ പോലീസ് വ്യക്തമാക്കി. പോലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ സേനകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
https://www.facebook.com/Malayalivartha


























