കാശ്മീർ വിഷയത്തിൽ ഇന്ത്യ പിന്നോട്ടുപോയാല്‍ ചര്‍ച്ചയാകാമെന്ന് പാകിസ്ഥാന്‍; സൈന്യത്തെ പിന്‍വലിക്കുകയും ചെയ്താല്‍ ഇന്ത്യയുമായി സഹകരിക്കും

കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയിൽ നിന്നും ഇന്ത്യ പിന്നോട്ടുപോയാല്‍ മാത്രം ചര്‍ച്ചക്ക് തയാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഇന്ത്യ പിന്‍വലിക്കുകയും സൈന്യത്തെ പിന്‍വലിക്കുകയും ചെയ്താല്‍ അവരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിലപാട്. അതോടൊപ്പം തന്നെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെടുത്ത തീരുമാനത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിലേക്കു പോകേണ്ടിവരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
കശ്മീര്‍ വിഷയത്തിലെ ചര്‍ച്ചയില്‍ കശ്മീരികളുള്‍പ്പെടെ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും എന്നാല്‍ ചര്‍ച്ച തുടങ്ങണമെങ്കില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇന്ത്യ പിന്‍വലിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് ദക്ഷിണേഷ്യയുടെ സമാധാനത്തിനു വേണ്ടിയാണെന്നും എന്നാല്‍ ചര്‍ച്ചാ ശ്രമങ്ങളെല്ലാം ഇന്ത്യ തിരസ്‌കരിക്കുകയായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. വാണിജ്യ വ്യാപാര നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.
പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടെങ്കില്‍ അത് കശ്മീരിനെക്കുറിച്ചല്ല, മറിച്ച് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാക്് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ആർട്ടിക്കിൾ 370 കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ കശ്മീരിലെ ജനത പുതിയ നടപടികൾക്ക് പിന്നാലെ ദുരിതം അനുഭവിക്കുന്നെന്നും ഈ പ്രശ്നം ഗുരുതരമാണെന്നും തരത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കയാണ് പാകിസ്ഥാൻ ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനെതിരെയുള്ള പാകിസ്ഥാന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ സുസജ്ജമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കശ്മീരിൽ നടക്കുന്നതെല്ലാം മനുഷ്യാവകാശ ലംഘനമാണെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും ഇത് അറിയിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിലുടെ കശ്മീർ വിഷയത്തെ മറ്റൊരു രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ഇന്ത്യയെ താഴ്ത്തി കെട്ടാനുമാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
ജിഹാദും അക്രമണവും ഇന്ത്യയില്‍ നടത്താനുള്ള ആഹ്വാനം പാകിസ്ഥാന്‍ നടത്തുന്നുണ്ട്.കശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തു കൊണ്ടിരിക്കുന്നത. എന്നാല്‍ പാകിസ്ഥാന്‍ പറയുന്നതെല്ലാം കള്ളമാണെന്ന് ലോകം തിരിച്ചറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഇത്തരത്തിൽ പ്രസ്താവനകള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യ അതിനു യാതൊരു വിലയും ഇന്ത്യ നല്‍കുന്നില്ലെന്നും രവീഷ് കുമാര്‍ കൂട്ടി ചേർത്തു . ഭീകരത രാഷ്ട്രീയ നയമാക്കിയ രാജ്യമാണ് പാകിസ്ഥാന്‍. അങ്ങനത്തെ രാജ്യം ഇന്ത്യയിലേയ്ക്ക് പാകിസ്ഥാന്‍ ഭീകരത കയറ്റി അയയ്ക്കുകയാണെന്നും രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരില്‍ മരുന്നിന് ക്ഷാമം ഉണ്ടെന്ന് പാകിസ്ഥാൻ പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പാകിസ്ഥാന്റെ വാദങ്ങൾ പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























