തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനോട് ചര്‍ച്ചക്കില്ല; യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യ നിലപാടറിയിച്ചു

കശ്മീർ വിഷയത്തിന് ശേഷം പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വാഗ്വാദങ്ങളും വാക്പോരും തുടരുകയാണ്. ഈ വിഷയത്തിൽ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. പാക്കിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാതെ അവരോടു ചര്‍ച്ചക്കില്ലെന്നാണ് യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യ പറഞ്ഞിരിക്കുന്നത്. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യയോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ടാണ് ഇന്ത്യ നയം വ്യക്തമാക്കിയത്. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കാതെ അവരുമായി ഈ കാര്യം ചർച്ചയ്ക്കു വക്കില്ല എന്ന കടുത്ത തീരുമാനത്തിലാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി അറിയിക്കുയുണ്ടായി.തുടരെ തുടരെയാണ് അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം അഴിച്ച് വിടുന്നത്.തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധത്തിലാണ് പാകിസ്ഥാന്റെ പോക്ക് . അത് കൊണ്ട് തന്നെ പാകിസ്ഥാൻ നന്നാകാതെ ഒരു ചർച്ചയും ഇല്ലെന്ന കർശനമായ നിലപാട് ഇന്ത്യ സ്വീകരിച്ചിരിക്കുന്നു.
പ്രകോപനപരമായ നിലപാട് പാക്കിസ്ഥാന്‍ ഇപ്പോഴും തുടരുകയും തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധത്തിലുള്ള പെരുമാറ്റവുമൊക്കെ പാക്ക് പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകളിൽ കൂടി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കശ്മീർ വിഷയം യുദ്ധത്തിലേക്ക് നയിക്കപ്പെടാതെ ചര്‍ച്ച ചെയ്തു അവസാനിപ്പിക്കാം എന്ന നീക്കത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കാൻ കാരണം പാകിസ്ഥാന്റെ തീവ്ര വാദം അങ്ങനെയെങ്കിലും അവസാനിക്കട്ടെ എന്ന ആഗ്രഹത്തിലാണ് ഇൻഡ്യ. അത് കൊണ്ടാണ് ചർച്ച എന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാട് ഇന്ത്യ തള്ളുവാൻ കാരണം. യൂറോപ്പ് യൂണിയൻ മുന്നോട്ടു വച്ച ആശയത്തിനോട് ഇന്ത്യയ്ക്ക് വെറുപ്പില്ല. അത് അംഗീകൃത്യമാണ്. പക്ഷേ തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയിക്കില്ലെന്നാണ് ഇന്ത്യയുടെ കർക്കശ തീരുമാനമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റോസ് ലിയാന്‍റിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ കശ്മീരില്‍ ഇന്ത്യ പുനരാലോചന നടത്തിയില്ലെങ്കില്‍ ഏറ്റുമുട്ടല്‍ നടത്തുമെന്ന് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു. മാത്രമല്ല യുദ്ധത്തിനും മറ്റുമുള്ള മാനസികാവസ്ഥയാണ് പാകിസ്ഥാന് ഇപ്പോൾ. എപ്പോൾ വേണമെങ്കിലും ഇന്ത്യയുമായി ഏറ്റു മുട്ടാൻ തക്കം പാർത്തിരിക്കുകയാണ് പാകിസ്ഥാൻ. അങ്ങനെയുള്ള രാജ്യത്തോടു ചർച്ചയ്ക്ക് തയ്യാറാകാൻ ഇന്ത്യ തയാറാകുന്നില്ല എന്നതാണ് സത്യം. കശ്മീർ വിഷയത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യയെ അപമാനിക്കാനും ഇന്ത്യയ്‌ക്കെതിരെ മറ്റ് രാജ്യങ്ങളെ തിരിക്കാനുമുള്ള ശ്രമങ്ങളായിരുന്നു നടത്തി കൊണ്ട് വന്നത്. വളരെ അക്രമാസക്തമായ രീതിയിലുള്ള മനോഭാവം പാകിസ്ഥാൻ തുടരുന്നു,. അത് കൊണ്ട് തന്നെയാണ് ഭീഷണിയും, തീവ്രവാദവും അവസാനിപ്പിച്ചാല്‍ മാത്രമേ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകുവെന്ന തീരുമാനത്തില്‍ ഇന്ത്യ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതും.
https://www.facebook.com/Malayalivartha


























