നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടൻ ജേതാക്കളായി ...ആദ്യ നെഹ്റു ട്രോഫിയും ആദ്യ ചാംപ്യൻസ് ലീഗും സ്വന്തമാക്കി അപൂർവനേട്ടമാണ് നടുഭാഗം ചുണ്ടൻ കരസ്ഥമാക്കിയിരിക്കുന്നത് .67 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗത്തിനു ഈ ബഹുമതി കൈവന്നിരിക്കുന്നത് .

നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടൻ ജേതാക്കളായി ...ആദ്യ നെഹ്റു ട്രോഫിയും ആദ്യ ചാംപ്യൻസ് ലീഗും സ്വന്തമാക്കി അപൂർവനേട്ടമാണ് നടുഭാഗം ചുണ്ടൻ കരസ്ഥമാക്കിയിരിക്കുന്നത് .67 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗത്തിനു ഈ ബഹുമതി കൈവന്നിരിക്കുന്നത് .1952ലാണ് ഇതിനു മുൻപ് നടുഭാഗം ചുണ്ടൻ കപ്പ് നേടിയത്
പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞത്. 67 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗത്തിന്റെ കിരീടനേട്ടം. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ നാല് സ്ഥാനത്തെത്തിയ ചുണ്ടൻ വള്ളങ്ങളും സമയവും ഇങ്ങനെ -നടുഭാഗം: 4.25:50, ചമ്പക്കുളം 4.27.68, ദേവാസ് 4.37.60, കാരിച്ചാൽ.4.37.75
ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനം നേടി. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെഹ്‍റുട്രോഫി വള്ളംകളി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയായി. പ്രളയ ദുരിതത്തില്‍ ഇരയായവർക്ക് സച്ചിൻ പിന്തുണ അറിയിച്ചു. പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പമാണ് തന്റെ മനസ്സ്. ആ വെല്ലുവിളികളെല്ലാം മറികടക്കേണ്ട സമയമാണിത്. കായിക ഇനങ്ങളോടു കേരളം കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും സച്ചിൻ പറഞ്ഞു
അറുപത്തിയേഴു വർഷം മുൻപ് കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനായി വള്ളം കളി നടത്തിയപ്പോൾ നടുഭാഗം ചുണ്ടനാണ് വിജയിച്ചത് ..നടുഭാഗം ചുണ്ടന്‍ അവശ്വസനീയമായ വേഗതയില്‍ കുതിച്ചുനീങ്ങി ഫിനിഷിംഗ് പോയിന്റ് കടന്ന് ഒന്നാംസ്ഥാനത്തെത്തിയപ്പോൾ അന്നത്തെ ജില്ലാ കളക്ടറായിരുന്ന കേരളവര്‍മ്മ മൈക്കിലൂടെ മത്സരത്തിന്റെ ഫലങ്ങള്‍ അറിയിച്ചു. നടുഭാഗത്തിന്‍െറ ക്യാപ്റ്റന്‍ മാത്തു ചാക്കോ പണ്ഡിറ്റ് ജിയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി.
അതിനുശേഷം എല്ലാ ചുണ്ടന്‍ വള്ളങ്ങളും ആലപ്പുഴ ബോട്ടുജെട്ടിയിലേക്ക് നീങ്ങി്. വി.ഐ.പി പവലിയനു മുന്നിലെത്തിയപ്പോള്‍ തുഴക്കാര്‍ ഉത്സാഹഭരിതരായി അവരുടെ മെയ് വഴക്കങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
തുഴക്കാരുടെ പ്രകടനത്തില്‍ ആവേശഭരിതനായി നെഹ്രു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. പ്രധാനമന്ത്രയേയും വഹിച്ചുകൊണ്ട് വള്ളം ജട്ടിയിലേക്ക് നീങ്ങി..ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്റു ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കയ്യൊപ്പും ചാർത്തി കേരളത്തിലേക്ക് അയച്ചു. അങ്ങനെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേളയ്ക്ക് 1954ൽ തുടക്കമായി. അദ്ദേഹത്തിന്റെ മരണശേഷം അതു നെഹ്റു ട്രോഫിയായി
ഇന്ന് 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ വീണ്ടും വിജയിച്ചിരിക്കുന്നു ...ആദ്യമത്സരത്തിൽ വിജയിച്ചെങ്കിലും നെഹ്‌റു ട്രോഫി വാങ്ങാൻ നടുഭാഗത്തിനു കഴിഞ്ഞത് ഇപ്പോഴാണ്
https://www.facebook.com/Malayalivartha


























