ചിദംബരത്തിന്റെ വഴിയേ ഡികെ ശിവകുമാറും... കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ വഴിവിട്ട രീതിയില്‍ സമ്പാദിച്ചത് 429 കോടി

അങ്ങനെ ചിദംബരത്തിന്റെ വഴിയേ ഡികെ ശിവകുമാറും. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഡികെയെ കഴിഞ്ഞേ കോണ്‍ഗ്രസില്‍ മറ്റാരും ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ വഴിവിട്ട രീതിയില്‍ സമ്പാദിച്ചത് 429 കോടി രൂപയുണ്ടെന്ന് തെളിവുസഹിതം എന്‍ഫോസ്‌മെറ്റ് കണ്ടെത്തിയിരിക്കുന്നു. ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി രണ്ടാംദിവസവും ചോദ്യം ചെയ്തു. 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതല്‍ രാത്രി 11.30 വരെ നാലര മണിക്കൂറോളം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ശിവകുമാര്‍ ഖാന്‍ മാര്‍ക്കറ്റിലുള്ള ഇ.ഡി. ആസ്ഥാനത്തെത്തി. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന. നിലവില്‍ ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് ഇ.ഡി.യുടെ കേസ്.
ഇപ്പോള്‍ നടക്കുന്നതെല്ലാം ഗൂഢാലോചന ആണെന്നും താന്‍ കൊലപാതകമോ അഴിമതിയോ പോലുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' അവരെന്തിനാണ് കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ വിളിപ്പിച്ചതെന്നറിയില്ല. കണ്ടെടുത്ത പണം എന്റേതാണ്, ഞാന്‍ സമ്പാദിച്ചതാണ്'' ശിവകുമാര്‍ പറഞ്ഞു. 2017 ജൂലായില്‍ ശിവകുമാറും മകളും പണംനിക്ഷേപവുമായി ബന്ധപ്പെട്ട് സിങ്കപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡും നടത്തി. 8.59 കോടി രൂപ പിടിച്ചെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസെങ്കിലും അതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇ.ഡി. അധികൃതര്‍ പറയുന്നത്.
അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) കണക്കുപ്രകാരം 251 കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ സമ്പന്ന രാഷ്ട്രീയക്കാരിലൊരാളാണ് ഡി.കെ. ശിവകുമാര്‍. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിലെ 'ട്രബിള്‍ ഷൂട്ടര്‍' എന്ന വിശേഷണമാണ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനുള്ളത്. കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമ്പോള്‍ പരിഹാരം കാണാന്‍ ഹൈക്കമാന്‍ഡ് നിയോഗിക്കാറുള്ളത് ഡി.കെ. ശിവകുമാറിനെയാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ്. സര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി.യുടെ നീക്കം ഒരു പരിധിവരെ തടയാന്‍ ശിവകുമാറിന് കഴിഞ്ഞു.
ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയരംഗത്തെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഇതോടൊപ്പം സമ്പത്തും വര്‍ധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുതല്‍ ഗ്രാനൈറ്റ് ക്വാറികള്‍ വരെ സ്വന്തമായി. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ശിവകുമാര്‍ ചുരുങ്ങിയകാലം കൊണ്ടാണ് കോണ്‍ഗ്രസില്‍ ശക്തനായ നേതാവായത്. പാര്‍ട്ടിയില്‍ പദവികള്‍ ഒന്നൊന്നായി വന്നുചേര്‍ന്നപ്പോള്‍ ഒപ്പം ആസ്തിയും കൂടി. 2008ല്‍ വെളിപ്പെടുത്തിയ ആസ്തി 176 കോടി രൂപയായിരുന്നു. 2013 ഇത് 215 കോടി രൂപയും 2016 ല്‍ 496 കോടി രൂപയുമായി വര്‍ധിച്ചു.2018 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആസ്തി 618 കോടി രൂപയാണ്.1987ല്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1989ല്‍ ദേവഗൗഡ മത്സരത്തില്‍നിന്നു പിന്മാറിയപ്പോള്‍ ജനതാദള്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സാത്തന്നൂരില്‍നിന്ന് വീണ്ടും മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തി. തുടര്‍ന്ന് ഏഴ് തവണ തുടര്‍ച്ചയായി എം.എല്‍.എ.യായി. 1991ല്‍ എസ്. ബംഗാരപ്പ മന്ത്രിസഭയില്‍ 30ാം വയസ്സില്‍ മന്ത്രിയായി. 2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസ്‌ജെ.ഡി.എസ്. സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ശിവകുമാറാണ്.
https://www.facebook.com/Malayalivartha


























