യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് നയം വ്യക്‌തമാക്കി ....കശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ അംഗീകരിക്കാനാവില്ല

കശ്മീരിലെ ജനങ്ങളുടെ അവസ്ഥ ആശങ്കാജനകമാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് മത്സരിക്കുന്ന യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് വ്യക്തമാക്കി . ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷമുള്ള കശ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കശ്മീരികളുടെ ആഗ്രഹ പ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാനശ്രമങ്ങളെ യു.എസ് സര്‍ക്കാര്‍ പിന്തുണക്കണമെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു. കശ്മീരില്‍ നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധത്തിലെ തടസം ഉടന്‍ നീക്കണമെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. സുരക്ഷയുടെ പേരില്‍ കശ്മീരില്‍ സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ കശ്മീരിലേക്കുള്ള മെഡിക്കല്‍ സംഘത്തെ തടസ്സപ്പെടുത്തുന്നുവെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.
https://www.facebook.com/Malayalivartha


























