Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

72 വര്‍ഷമായി നിലനിന്ന യാതനകള്‍ 72 മണിക്കൂറുകൊണ്ട് ഇല്ലാതാക്കി; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ മോദി സര്‍ക്കാരിനെ പ്രശംസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

02 SEPTEMBER 2019 03:35 PM IST
മലയാളി വാര്‍ത്ത

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ മോദി സര്‍ക്കാരിനെ പ്രശംസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് രംഗത്ത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ 72 വര്‍ഷമായി അനുഭവിക്കുന്ന യാതന ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 72 മണിക്കൂര്‍ കൊണ്ട് സാധിച്ചതായി രാംമാധവ് പറഞ്ഞു. കൊച്ചിയില്‍ ഒറ്റ ഇന്ത്യ, പുതിയ കശ്മീര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം. രണ്ടുതരം ജനങ്ങളെ സൃഷ്ടിക്കുന്നതായിരുന്നു കശ്മീരില്‍ നിലനിന്ന സാഹചര്യം. കശ്മീരിലെ ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭ്യമാക്കാന്‍ മോദിയുടെ ശക്തമായ തീരുമാനങ്ങള്‍ വേണ്ടിവന്നു എന്നും രാംമാധവ് പറഞ്ഞു.

ജമ്മു കശ്മീരില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണം ഉണ്ടായിരുന്നില്ല. വനിതാ കമ്മീഷനോ ന്യൂനപക്ഷ കമ്മീഷനോ അവിടെ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിനുള്ള അവകാശവും അവിടെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ കവരുന്നതായിരുന്നു ജമ്മു കശ്മീരിലെ പ്രത്യേകാവകാശ നിയമം. വികസനത്തിനും ജനങ്ങളുടെ അഭിമാനത്തിനും എതിരായിരുന്നു ഇതെന്നും രാംമാധവ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ വ്യാപക കുപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് രാം മാധവ് പറഞ്ഞു. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ എതിര്‍ക്കുന്നവര്‍ക്ക് അജ്ഞതയല്ല മറിച്ച് രാഷ്ട്രീയ അവസര വാദമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വസ്തുതകള്‍ വിശദീകരിച്ച് ബിജെപി ദേശീയ തലത്തില്‍ നടത്തുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends