Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യയെ ലക്ഷ്യമിട്ട് ആറ്റംബോംബുകളുണ്ടെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്...ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനു തമ്മില്‍ യുദ്ധം നടക്കുമെന്ന പ്രസ്താവന നടത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആണ് പ്രകോപനപരമായി അടുത്ത പ്രസ്താവനയുമായി റാഷിദ് എത്തിയിരിക്കുന്നത്

02 SEPTEMBER 2019 04:36 PM IST
മലയാളി വാര്‍ത്ത


ഇന്ത്യയെ ലക്ഷ്യമിട്ട് ആറ്റംബോംബുകളുണ്ടെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. 125 മുതല്‍ 250 ഗ്രാം വരെ ഭാരം വരുന്ന ആറ്റം ബോംബുകള്‍ പാകിസ്ഥാനിലുണ്ടെന്നും ഇന്ത്യയെ ലക്ഷ്യമിടാന്‍ ഈ സ്മാര്‍ട്ട് ബോംബുകള്‍ക്ക് കഴിയുമെന്നുമാണ് ഇന്ത്യയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി വന്ന ഷെയ്ഖ് റാഷിദിന്റെ മുന്നറിയിപ്പ്

ഇന്ത്യയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. 125 മുതല്‍ 250 ഗ്രാം വരെ ഭാരം വരുന്ന ആറ്റം ബോംബുകള്‍ പാകിസ്ഥാനിലുണ്ടെന്നും ഇന്ത്യയെ ലക്ഷ്യമിടാന്‍ ഈ സ്മാര്‍ട്ട് ബോംബുകള്‍ക്ക് കഴിയുമെന്നുമാണ് . സ്മാര്‍ട്ട് ബോംബുകള്‍ പ്രയോഗിച്ച് ഇന്ത്യയെ 22 തുണ്ടമാക്കി മാറ്റും എന്നാണ് റാഷിദ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനു തമ്മില്‍ യുദ്ധം നടക്കുമെന്ന പ്രസ്താവന നടത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആണ് പ്രകോപനപരമായി അടുത്ത പ്രസ്താവനയുമായി റാഷിദ് എത്തിയിരിക്കുന്നത്.
ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ എങ്ങനെ നേരിടണമെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും , മിസൈൽ സാങ്കേതിക വിദ്യകൾ തങ്ങൾക്കുമുണ്ടെന്നും പാക് റയിൽ വേ മന്ത്രി ഷെയ്ഖ് റഷീദ് പറഞ്ഞു ..ഇന്ത്യൻ സൈന്യം മുന്നേറി വരുന്ന ഓരോ കിലോമീറ്ററിലും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്ക് വ്യക്തമായി അറിയാം . മിസൈൽ സാങ്കേതിക വിദ്യയും , സ്മാർട്ട് ബോംബുകളും തങ്ങൾക്കുമുണ്ട് . ഇന്ത്യ ആക്രമിക്കുമെങ്കിൽ തിരികെ ആക്രമിക്കാൻ സൈന്യവും തയ്യാറാണ് – എന്നിങ്ങനെയാണ് ഷെയ്ഖ് റാഷിദ് പാക് സൈന്യത്തെ കുറിച്ച് വീരവാദം മുഴക്കിയത്

പാക് മാദ്ധ്യമങ്ങളും ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത് റാഷിദിന്റെ പ്രസ്താവനയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് . പാകിസ്ഥാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നരേന്ദ്രമോദിക്ക് ഉള്ള മുന്നറിയിപ്പാണ് റാഷിദിന്റെ പ്രസ്താവന.

ഐക്യരാഷ്ട്രസഭയുടെ പ്രമേയപ്രകാരം കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യ ഒരു ചുവടുവെച്ചാല്‍ ചര്‍ച്ചയ്ക്ക് അവസരമുണ്ടെന്നും റാഷിദ് പറഞ്ഞു.രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കണമെന്നും അദ്ദേഹം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു .

അതിനിടെ ഇന്ത്യയ്ക്കെതിരെ വാളെടുക്കാൻ കശ്മീരികളോട് ആഹ്വാനം ചെയ്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് മുന്നോട്ട് വന്നിരിക്കുന്നു ..പാക് ക്രിക്കറ്റ് ടീമിന്റെ ജഴ്സി ധരിച്ച് ബാറ്റ് വീശാൻ സാധിക്കുമെങ്കിൽ വാളും വീശാൻ എനിക്ക് സാധിക്കും.കശ്മീരിലെ സഹോദരങ്ങൾ ഭയക്കേണ്ടതില്ല. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നേരത്തേ ഞാൻ സിക്സർ അടിക്കാൻ ബാറ്റ് ഉപയോഗിച്ചിരുന്നു, ഇപ്പോൾ എനിക്ക് ഒരാളെ കൊല്ലാൻ ഈ വാളും ഉപയോഗിക്കാൻ സാധിക്കും ''എന്ന പ്രസ്താവനയാണ് ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് പറഞ്ഞിരിക്കുന്നത് അണ്വായുധം കാഴ്ചയ്ക്കു വേണ്ടിയല്ല പാകിസ്ഥാൻ സൂക്ഷിക്കുന്നതെന്നും ജാവേദ് പറഞ്ഞിട്ടുണ്ട്.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കശ്മീർ വിഷയത്തിൽ ഇന്ത്യയേയും പാകിസ്ഥാനെയും ചതിക്കുകയാണു ചെയ്യുന്നതെന്ന് ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു. മാത്രമല്ല ഒക്ടോബറിലോ, നവംബറിലോ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നടക്കാൻ സാധ്യതയുണ്ടെന്ന വിവാദ പ്രസ്താവനയും ഷെയ്ഖ് റാഷിദ് അഹമ്മദ് നടത്തിരുന്നു. കശ്മീരിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യമായി പാക്കിസ്ഥാനിൽനിന്നും ഇന്ത്യയിലേക്കുള്ള ട്രെയിനുകൾ നിർത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എന്നാൽ കഴിഞ്ഞ തവണ നരേന്ദ്ര മോദി എന്ന് ഉച്ചരിച്ചപ്പോൾ തന്നെ ഷോക്കടിച്ചത് മറന്നു പോയോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്നത് . കഴിഞ്ഞ ദിവസം പാക് മന്ത്രി ഇന്ത്യക്കെതിരെയും മോദിക്കെതിരെയും പ്രസംഗിക്കുന്നതിനിടയിൽ പെട്ടെന്ന് ഷോക്കടിച്ചിരുന്നു ..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യങ്ങളെ നന്നായി അറിയാമെന്ന് പറഞ്ഞ് തുടങ്ങുമ്പോൾ മന്ത്രിയുടെ കൈയ്യിൽ ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് പ്രസംഗം കുറച്ച് നേരം നിർത്തിയതിന് ശേഷം വീണ്ടും തുടർന്നു. ‘അത് ഷോക്കേറ്റതാണ്. കാര്യമാക്കേണ്ട. മോദിക്ക് ഈ റാലി തകർക്കാൻ സാധിക്കില്ല’.എന്നായിരുന്നു തുടർന്നുള്ള മന്ത്രിയുടെ കമന്റ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.

സാധാരണയായി ഷോക്കടിക്കുമ്പോ അസുഖം കുറയുകയാണ് ചെയ്യുന്നതെന്നും റാഷിദിനു അസുഖം കൂടിയതായി തോന്നുന്നുവെന്നും പറഞ്ഞ ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വരുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends