ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി ; സ്വയം വെടിവച്ചതാണെന്ന് മൊഴി

ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ നഗര വികസന ഏജന്‍സി ഡയറക്ടറായ ഉമേഷ് പ്രതാപ് സിംഗിന്റെ ഭാര്യ അനിത സിംഗിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഗുരുതരമായി പരിക്കേറ്റ അനിതയുമായി കുടുംബം ആശുപത്രിയില്‍ എത്തുകയായിരുന്നു .ഇവർ തന്നെയാണ് പൊലീസിനെ കൊലപാതക വിവരം അറിയിച്ചത്. ഈ ആശുപത്രയിൽ നിന്നും അനിതയെ ഉടന്‍ തന്നെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്കു മാറ്റിയെങ്കിലും മരണപ്പെട്ടു.
അനിത പിസ്റ്റള്‍ ഉപയോഗിച്ചു സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രതാപ് സിംഗ് പൊലീസിനു മൊഴി നൽകി . കുടുംബാംഗങ്ങളും ഈ മൊഴി തന്നെയാണ് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha

























