Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാശ്മീരി ജനതക്കായി മോദി സർക്കാരിന്റെ കരുതൽ; ജമ്മു കശ്മീരില്‍ പുതിയതായി രൂപവത്കരിച്ച കേന്ദ്രഭരണ പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

04 SEPTEMBER 2019 12:28 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരില്‍ പുതിയതായി രൂപവത്കരിച്ച കേന്ദ്രഭരണ പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ നിന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍നിന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

ഇത് കൂടാതെ ഇവര്‍ക്ക് പോലീസ് സംരക്ഷണവും ഉറപ്പാക്കും. ജമ്മു കശ്മീരിലെ ഗ്രാമത്തലവന്‍മാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്‍ഷുറന്‍സും പോലീസ് സംരക്ഷണവും നല്‍കാന്‍ തീരുമാനമായത്.

സുരക്ഷയുറപ്പാക്കണമെന്ന് തങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ സുരക്ഷ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി ഗ്രാമത്തലവന്‍ ജുനൈദ് പറഞ്ഞു. കൂടാതെ പതിനഞ്ച് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരിലെ ഫോണ്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചതായി ജുനൈദ് പറഞ്ഞു.

ജമ്മു കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാകുന്നതിനനുസരിച്ച്‌ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ സംഘത്തിന് ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ നേരിടുന്ന നിയന്ത്രണങ്ങള്‍ താല്‍കാലികമാണെന്നും വൈകാതെ സുരക്ഷയും സമാധാനവും കൈവരുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, നിത്യാനന്ദ റായ്, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല തുടങ്ങിയവരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഓഗസ്റ്റ് 5 മുതലാണ് കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്. ലാന്‍ഡ് ലൈന്‍ സേവനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ ബന്ധുക്കളുമായി പോലും ആശയവിനിമയം സാധിക്കാത്ത നിലയിലാണ് കശ്മീരിലെ ജനത. കശ്മീരിലെ ക്രമസമാധാന നില നിലനിര്‍ത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ന്യായീകരണം.

ജമ്മു കശ്മീരില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയുന്നതിന് അത് ആവശ്യമായിരുന്നുവെന്ന് ജയശങ്കര്‍ വ്യക്തമാക്കി. എന്നാൽ മേഖലയിലെ നിയന്ത്രണങ്ങളില്‍ വരുംദിവസങ്ങളില്‍ ഇളവു വരുത്തുമെന്നും ജയശങ്കര്‍ പറഞ്ഞു.

മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയത്തെ മാത്രം തടയുകയെന്നത് സാധ്യമായ കാര്യമല്ല. എങ്ങനെയാണ്, ഒരേസമയം ഭീകരവാദികളും അവരുടെ തലവന്മാരും തമ്മിലുള്ള ആശയവിനിമയത്തെ തടയാനും മറ്റുള്ള ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനും സാധിക്കുക? എന്ന രീതിതയിൽ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ ചോദിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഘട്ടം ഘട്ടമായി പലയിടങ്ങളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ആശയവിനിമയ സൗകര്യങ്ങള്‍ താത്കാലികമായി റദ്ദാക്കിയത്.

ഓഗസ്റ്റ് 17 ഓടെ അഞ്ചു ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ജമ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപുര്‍ ജില്ലകളിലായിരുന്നു 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends