Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കര്‍ണാടക കത്തുന്നു; ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു;അക്രമാസക്തരായ പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ച്‌ ഗതാഗതം തടസ്സപ്പെടുത്തി

04 SEPTEMBER 2019 02:04 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ച്‌ ഗതാഗതം തടസ്സപ്പെടുത്തി. 

ബെംഗളുരു- മൈസൂരു പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ബെംഗളുരുവില്‍ നിന്നും മൈസൂരു വഴി കേരളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ വഴിയിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ബി.ജെ.പിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും മുദ്രാവാക്യം വിളിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.

ഡി.കെ ശിവകുമാറിന്‍റെ കനകപുരം മണ്ഡലം അടങ്ങുന്ന രാമനഗര ജില്ലയിലാണ് പ്രതിഷേധം ശക്തം. ശിവകുമാറിന്റെ ശക്തികേന്ദ്രമായ രാമനഗര ജില്ലയില്‍ ഹര്‍ത്താലാണ്. കനകപുര, ചെന്നപട്ടണ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് പ്രതിഷേധിച്ചു. പത്തിലേറെ ബസുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു.

ബെംഗളുരുവിലെ ബി.ജെ.പി ആസ്ഥാനത്തും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിക്ക് സമീപവും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈ മേഖലയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി. കര്‍ണാടക കോണ്‍ഗ്രസ്​ നേതാവ്​ ഡി.കെ. ശിവകുമാറിനെ എ​ന്‍​ഫോ​ഴ്​​സ്​​മ​െന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ് ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഡി.കെ ശിവാകുമാറിന്‍റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ വി.എസ് ഉഗ്രപ്പ രംഗത്തെത്തി. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്നലെ രാത്രി അറസ്റ്റിലായ ഡി.െക ശിവകുമാര്‍ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രയില്‍ തുടരുകയാണ്. അദ്ദേഹത്തിന് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇന്ന് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലാ​ണ് നാ​ലു ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ശി​വ​കു​മാ​റി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശി​വ​കു​മാ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​നോ​ടു സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. 2017 ല്‍ ​ശി​വ​കു​മാ​റി​ന്‍റെ ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ല്‍​നി​ന്നും എ​ട്ടു കോ​ടി രൂ​പ റെ​യ്ഡി​ല്‍ ഇ​ഡി പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ ഏ​ഴു​കോ​ടി രൂ​പ ഹ​വാ​ലാ​പ്പ​ണം ആ​ണെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​രോ​പി​ക്കു​ന്ന​ത്

ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തില്‍ വിജയിച്ച ബി.ജെ.പി. സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി രണ്ട് ട്വിറ്റര്‍ സന്ദേശങ്ങളിലായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും അറസ്റ്റില്‍ വേദനിക്കരുതെന്നും നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാര്‍ ആദ്യത്തെ ട്വീറ്റില്‍ പ്രതികരിച്ചു. ദൈവത്തിലും രാജ്യത്തെ നിയമ സംവിധാനത്തിലും വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടി വിജയിക്കും -ശിവകുമാര്‍ പറഞ്ഞു. രണ്ടാമത്തെ ട്വീറ്റിലാണ് ബി.ജെ.പി.ക്ക് അഭിനന്ദനം എന്ന് ശിവകുമാര്‍ പരിഹസിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends