ബൈക്ക് പ്രേമിയായ മകനെ അച്ഛൻ മുറിയിൽ പൂട്ടിയിട്ടു ; കാരണം അറിഞ്ഞ പോലീസ് ഞെട്ടി ; സംഭവം ഇങ്ങനെ

മോട്ടോര്‍ വാഹന നിയമപ്രകാരം പുതുക്കിയതിന് പിന്നാലെ കയ്യിൽ നിന്നും പണം പോകുമെന്ന ഭയത്തിലാണ് ഏവരും. ഉത്തർപ്രദേശിൽ വന്‍ തുക പിഴ അടയ്ക്കേണ്ടി വരുമെന്ന ഭയത്തിൽ പ്രായപൂര്‍ത്തിയാകാത്ത മകനെ പിതാവ് പൂട്ടിയിട്ടു. മകൻറെ ബൈക്ക് പ്രേമവും കൂടിയ പിഴ തുകയുമൊക്കെ നോക്കിയപ്പോഴായിരുന്നു പിതാവ് ഇങ്ങനെ ചെയ്തത്. മണിക്കൂറുകളോളം മുറിയില്‍ പൂട്ടിയിട്ടത് കൊണ്ട് 16-കാരനായ മകന്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നൽകുകയും ചെയ്തു.
ഉത്തരപ്രദേശിലെ ആഗ്രയിലാണ് ഈ സംഭവം. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ധരം സിങ് രണ്ടു വര്‍ഷം മുമ്പ് മോട്ടോര്‍ ബൈക്ക് വാങ്ങിച്ചത്. ധരം സിങ് ഓഫീസില്‍ പോകുന്ന സമയം മകന്‍ മുകേഷ് ബൈക്കുമായി സമീപ പ്രദേശങ്ങളില്‍ പോകാറുണ്ട്. വാഹന നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പിഴ നല്‍കേണ്ടി വരുമെന്ന ഭയത്തിലാണ് ധരം സിങ് മകന്‍റെ പക്കല്‍ നിന്നും ബൈക്കിന്‍റെ താക്കോല്‍ വാങ്ങിച്ചത്. താക്കോല്‍ തിരികെ തരാനുള്ള മകന്റെ ആവശ്യം പിതാവിനെ സംബന്ധിച്ച് ശല്യമായതോടെ ധരം സിങ് മുകേഷിനെ പൂട്ടിയിടുകയായിരുന്നു. ശേഷം ഇദ്ദേഹം ഓഫീസിലേക്ക് പോയി. ഉടനെ മകന്‍ പൊലീസിനെ വിളിക്കുകയും മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തിയ പിതാവും മകനും നടന്ന സംഭവങ്ങള്‍ പോലീസിനോട് അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് താക്കീത് നല്‍കി ഇവരെ പറഞ്ഞയച്ചു.
https://www.facebook.com/Malayalivartha