വിദ്യാര്‍ഥികള്‍ കുട ചൂടി ക്ലാസ് മുറിയില്‍!

സമാധാനപരവും സന്തോഷകരവുമായ വിദ്യാലയ അന്തരീക്ഷം ഓരോ കുട്ടിയുടെയും അവകാശമാണ്. എന്നാല്‍ ജാര്‍ഖണ്ഡിലെ ഗോരാബന്ദാ ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ മഴവെള്ളം ശരീരത്ത് വീഴാതിരിക്കുവാന്‍ കുടചൂടി ക്ലാസ് മുറയില്‍ ഇരിക്കുന്ന ഒരുപറ്റം വിദ്യാര്‍ഥികളുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
മേല്‍ക്കൂരയിലെ ചോര്‍ച്ച കാരണം മഴവെള്ളം മുഴുവന്‍ കുട്ടികളുടെ ശരീരത്തിലേക്കാണ് വീഴുന്നത്. ഈ സ്‌കൂളില്‍ ആകെ ഏഴ് ക്ലാസ്മുറികള്‍ മാത്രമാണുള്ളത്. ഭൂരിഭാഗം ക്ലാസ്മുറികളിലും ഈ ദുരവസ്ഥയാണുള്ളത്. മഴവെള്ളം വീണ് വലിയ അപകടങ്ങള്‍ സംഭവിക്കാതിരിക്കുവാന്‍ സ്‌കൂളിലെ വൈദ്യുതബന്ധം വിച്ഛേദിച്ചുവെന്ന് അധ്യാപകര്‍ അറിയിച്ചു.
സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അധ്യാപകര്‍ പറയുന്നു. സംഭവം ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സ്‌കൂളിന്റെ പരിതാപകരമായ അവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് പൊതുജനങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു.
https://www.facebook.com/Malayalivartha