ത്രിപുരയിലെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മാനാൻ ബി ജെ പി യിലേക്ക് ?

കോൺഗ്രസ്സിൽ നിന്നും ബി ജെ പിയിലേക്ക് ഒരാൾ കൂടി. ത്രിപുരയിലെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മാനാണ് പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു. രാജ്യത്ത് ബി ജെ പിയിലേക്കുള്ള കൂറ് മാറ്റം സാധാരണമായിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി തർക്കത്തിലാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മാൻ. ത്രിപുരയിലെ അവസാന രാജാവായിരുന്ന കിരീത് ബിക്രം കിഷോര്‍ ദേബര്‍മന്റെ മകനാണ് പ്രദ്യോത് ദേബ് ബര്‍മന്‍. വടക്കു കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ലുസിന്‍ഞ്ഞോ ഫെലേരിയുമായി വഴക്കായതാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha


























