കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

തമിഴ്‌നാട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. അരിയല്ലൂര്‍ ജില്ലയിലെ സെന്‍ദുരൈയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ എസ്.അനൈമുത്തു(14), പി.ജഗന്‍(14), എട്ടാം ക്ലാസ് വിദ്യാര്‍ഥി എം.അന്‍ബരസന്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞാണ് കുട്ടികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























