തെരുവില്‍ വിസര്‍ജ്ജനം നടത്തിയതിന്റെ പേരില്‍ രണ്ടു ദളിത്കുട്ടികളെ അടിച്ചു കൊലപ്പെടുത്തി.... രണ്ടു പേര്‍ അറസ്റ്റില്‍

തെരുവില്‍ വിസര്‍ജ്ജനം നടത്തിയതിന്റെ പേരില്‍ രണ്ടു ദളിത് കുട്ടികളെ അടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശില്‍ ശിവപുരി ജില്ലയിലെ ഭവ്‌കേധി ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. റോഷ്‌നി ബാല്‍മീകി (12), അവിനാഷ് ബാല്‍മീകി(10) എന്നിവരാണ് കൊല്ലപ്പെട്ടത്.
അടിയേറ്റു ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളെ തല്ലിയ ഹക്കിം യാദവ്, സഹോദരന്‍ രാമേശ്വര്‍ യാദവ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. കൊല ചെയ്തവരുമായി രണ്ടു വര്‍ഷത്തിനു മുമ്പ് വാക്കു തര്‍ക്കമുണ്ടായിരുന്നു. ജാതിയുടെ പേരില്‍ തന്നെ അധിക്ഷേപിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ അച്ഛന്‍ മനോജ് ബാല്‍മീകി പറഞ്ഞു.
തങ്ങള്‍ക്കെതിരേ ഗ്രാമത്തില്‍ ജാതിവിവേചനം നിലനില്‍ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തിലെ പൊതുടാപ്പില്‍നിന്ന് മറ്റുള്ളവര്‍ വെള്ളമെടുത്തതിനുശേഷമേ തങ്ങള്‍ക്കെടുക്കാന്‍ അനുവാദമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha


























