Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അന്തിമകാലാവധി നീട്ടിയതായി ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ആദായ നികുതി വകുപ്പിന്റേത് എന്ന മട്ടിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജം ആണെന്ന് ആദായനികുതി വകുപ്പ്

26 SEPTEMBER 2019 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അന്തിമകാലാവധി നീട്ടിയതായി ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ആദായ നികുതി വകുപ്പിന്റേത് എന്ന മട്ടിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജം ആണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
എന്നാൽ ഇത് വ്യാജമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉത്തരവ് യഥാർത്ഥമല്ലെന്നും ആദായനികുതി വകുപ്പ് തന്നെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ആദായനികുതി വകുപ്പ്്അധികൃതർ ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. സെപ്തംബർ 30 തന്നെയാണ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയ്യതി

'സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഐടിആര്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തീയതി നീട്ടിയതായുള്ള അറിയിപ്പ് യഥാര്‍ത്ഥമല്ല. നികുതിദായകര്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ക്ക് ഇരയാകരുതെന്ന് നിര്‍ദ്ദേശിക്കുന്നു.' എന്നാണ് ആദായനികുതിവകുപ്പ് അറിയിക്കുന്നത് .. ട്വിറ്ററിലൂടെയാണ് ആദായനികുതി ഇക്കാര്യം അറിയിച്ചത്.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 44 എബി പ്രകാരം, കമ്പനികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ മുതലായ അക്കൗണ്ടുകള്‍ ഓഡിറ്റുചെയ്യേണ്ട എല്ലാവരും ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഒരു സ്ഥാപനത്തിലെ പ്രവര്‍ത്തന പങ്കാളികളും (working partner) പരിധിക്കുള്ളില്‍ പെടും.

എന്നാൽ ഈ തീയ്യതി സെപ്റ്റംബര്‍ 30 തില്‍ നിന്ന് ഒക്ടോബര്‍ 15 വരെ നീട്ടിയിട്ടുണ്ടെന്നാണ് വ്യാജ വിജ്ഞാപത്തിൽ പറയുന്നത്. അതുപോലെതന്നെ വ്യക്തിഗത ഐടിആര്‍ സമര്‍പ്പിക്കുന്ന തീയതി നീട്ടി എന്ന് പറഞ്ഞ് മറ്റൊരു വ്യാജ വിജ്ഞാപനം കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇൻകം ടാക്സ്‌ അധികൃതർ അറിയിച്ചു

ഓഡിറ്റുചെയ്ത സ്ഥാപനങ്ങള്‍ക്കായി ഐടിആര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന് (സിബിഡിടി) കത്തെഴുതിയിരുന്നു.

വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ വരുമാന റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലും ഐടിആര്‍ ഫയല്‍ ചെയ്യുന്നതിലും നികുതിദായകര്‍ സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍, 2019 സെപ്റ്റംബര്‍ 16 ന് സമര്‍പ്പിക്കാനുള്ള ഐടിആര്‍ ഫോമുകളും, സെക്ഷന്‍ 44 എബി പ്രകാരമുള്ള ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടും സെപ്റ്റംബര്‍ 30 നകം നല്‍കിയാല്‍ മതിയെന്ന കാര്യം സിബിഡിടിക്ക് കൈമാറിയതായി അംഗങ്ങളെ അറിയിക്കുന്നു എന്നാണ് ഐസിഎഐ കുറിപ്പില്‍ പറയുന്നത്

ഐടിആര്‍, ടിഎആര്‍ ഫയലിംഗ് തീയതി നീട്ടുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനായി സിബിഡിടിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ബോഡി വ്യക്തമാക്കിയിരുന്നു. ഐടിആര്‍ ഫോമുകള്‍ക്കുള്ള യൂട്ടിലിറ്റികള്‍ പുറത്തിറക്കുന്നതില്‍ കാലതാമസമുണ്ടെന്നും സ്‌കീമുകള്‍ പതിവായി മെച്ചപ്പെടുത്തുന്നുണ്ടെന്നും ബോഡി അറിയിച്ചു

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (9 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (18 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (22 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (41 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends