Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയന്ത്രണങ്ങൾ മുഴുവനായി ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക... യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടേയും പാകിസ്താൻ്റേയും പ്രധാനമന്ത്രിമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥ ആലീസ് വെൽസം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്

27 SEPTEMBER 2019 03:05 PM IST
മലയാളി വാര്‍ത്ത

കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായിട്ടുണ്ട് . ആർട്ടിക്കിൾ 370 പിൻവലിച്ചതുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു .കാശ്മീരിൽ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതതിനു പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അവയിൽ പലതും ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുമുണ്ട് .

എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ മുഴുവനായി ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു .  യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടേയും പാകിസ്താൻ്റേയും പ്രധാനമന്ത്രിമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ്  മുതിർന്ന യുഎസ് ഉദ്യോഗസ്ഥ  ആലീസ് വെൽസം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്..

യുഎസ് വിദേശകാര്യ വകുപ്പിൽ ദക്ഷിണേഷ്യൻ കാര്യങ്ങൾ നോക്കുന്ന ആലീസ് വെൽസ് ആണ് ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനും തടവിലാക്കിയവരെ വിട്ടയയ്ക്കാനും വളരെ പെട്ടെന്ന് നടപടിയുണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് യുഎസ് ഉദ്യോഗസ്ഥ പറഞ്ഞത്

ഹൂസ്റ്റണിൽ അര ലക്ഷത്തോളം ഇന്ത്യക്കാർ അണിനിരന്ന 'ഹൗഡി മോദി' സമ്മേളനം അവസാനിച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പാണ് കശ്മീർ പ്രശ്നം ഏറെ സങ്കീർണമാണെന്നും ഇരു രാജ്യങ്ങളും അനുവദിച്ചാൽ തനിക്ക് മധ്യസ്ഥനാകാൻ താൽപര്യമുണ്ടെന്നും ട്രംപ് ആവർത്തിച്ചത്. പാകിസ്താനെ താൻ വിശ്വാസത്തിലെടുക്കുന്നതായും ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയെയും പാകിസ്താനെയും ഇക്കാര്യം അറിയിച്ചതായും ട്രംപ് പറഞ്ഞു.

ഞായറാഴ്ച ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി' പരിപാടിയിൽ പാകിസ്താനെ പേരെടുത്തു പറയാതെ നരേന്ദ്ര മോദി നിശിതമായി വിമർശിച്ചിരുന്നു. ഇന്ത്യയോടുള്ള വെറുപ്പിന്റെ പുറത്ത് അയൽരാഷ്ട്രം തീവ്രവാദത്തെ പിന്തുണക്കുന്നതായും മോദി ആരോപിച്ചിരുന്നു

ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാൽ കാശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രസിഡൻ്റ് ട്രംപ് തയ്യാറാണ് എന്ന് ആലീസ് വെൽസം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്ക്ക് മുമ്പ് നാലാം തവണയും ട്രംപ് ഇക്കാര്യം ആവർത്തിച്ചിരുന്നു. അതേസമയം മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ എക്കാലവും നിരസിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കാശ്മീരിൽ വ്യാപകമായി ആളുകളെ തടവിൽ പാർപ്പിച്ചിരിക്കുന്നതിൽ യുഎസിന് ആശങ്കയുണ്ട്. രാഷ്ട്രീയ നേതാക്കളും ബിസിനസുകാരുമടക്കമുള്ളവർ തടങ്കലിലാണ്. പ്രാദേശിക നേതാക്കളുമായുള്ള ചർച്ചകൾ ഇന്ത്യ ഗവൺമെൻ്റ് പുനരാരംഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവിടെ തിരഞ്ഞെടുപ്പ് നടത്തുമെന്ന വാഗ്ദാനം ഉടൻ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആലീസ് വെൽസ് പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍, സാമ്പത്തിക മേധാവികള്‍ അടക്കമുള്ളവരുടെ തടങ്കലില്‍ ആശങ്കയുണ്ടെന്നും അവര്‍ അറിയിച്ചു. പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ കുറയുന്നതാണ് ലോകത്തിന് നല്ലതെന്നും ഇരുവരും ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥം വഹിക്കാന്‍ യു.എസ് തയ്യാറാണെന്നും അവര്‍ പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കളും വിഘടനവാദികളും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. ഹുറിയത്ത് കോൺഫറൻസിലെ അംഗങ്ങളും പ്രധാന രാഷ്ട്രീയ നേതാക്കളും ,നിരോധിത സംഘടനകളിലെയും തീവ്രവാദ സംഘടനകളിലെയും അംഗങ്ങൾ ,സൈന്യത്തിന് നേരെ കല്ലെറിയുന്ന യുവാക്കൾ , മതനേതാക്കൾ എന്നിവരാണ് കരുതൽ തടങ്കലിൽ ഉള്ളത്

കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തുള്ള പ്രഖ്യാപനത്തിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ച് അര്‍ധരാത്രിയാണ് ജമ്മു കശ്മീരില്‍ നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്‍പ്പെടേ നിയന്ത്രണവും ഏര്‍പ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടേ മുഴുവന്‍ മുഖ്യധാര രാഷ്ട്രീയ നേതാക്കളും കരുതല്‍ തടങ്കലില്‍ തന്നെയാണ്. അടഞ്ഞ് കിടക്കുന്ന കടകമ്പോളങ്ങളും കനത്ത സുരക്ഷ വലയത്തിലുള്ള തെരുവുകളുമാണ് അന്നുമതല്‍ കശ്മീര്‍ താഴ്‍വരയുടെ പൊതുചിത്രം. ഇപ്പോഴും അതില്‍ മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീര്‍ സന്ദര്‍ശിച്ച വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള സാഹചര്യം, ജീവഹാനികളില്ലാതെ നിയന്ത്രണവിധേയമാക്കുക എന്നതായിരുന്നു സർക്കാരിന്‍റെ മുന്‍ഗണന. അതിനാലാണ് നിയന്ത്രനങ്ങൾ തുടരുന്നതിനു വിദേശ കാര്യാ മന്ത്രി എസ ജയശങ്കർ പറഞ്ഞു

കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ 42000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ശ്രീനഗറിലെ തെരുവുകളില്‍ മര്‍ത്തിന് ഇരയായിട്ടുണ്ട്. വിഘടനവാദത്തിനെതിരെ എഴുതിയ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈദിന് വീട്ടിലേക്ക് മടങ്ങിയ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ട്

ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ അല്ല.. ഇത്തരം പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നടപടിക്രമണങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നും എസ ജയശങ്കർ പറഞ്ഞിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (15 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (24 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (29 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends