Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു വമ്പന്‍ ഓഫറുമായി ജിയോ... 149 രൂപയുടെ ജിയോ റീചാര്‍ജ് ഫ്രീയായി ചെയ്യാന്‍ കഴിയും

27 SEPTEMBER 2019 09:29 PM IST
മലയാളി വാര്‍ത്ത

എല്ലാ മൊബൈല്‍ സേവന ദാതാക്കളേയും കോള്‍ റേറ്റ് കുറപ്പിക്കാന്‍ സഹായിച്ച ജിയോ മറ്റൊരു ഓഫറുമായി എത്തുകയാണ്. ഒരു മാസത്തേക്ക് സൗജന്യ ഡാറ്റ ഓഫറുമായി ജിയോ രംഗത്ത്. 149 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചുകിട്ടുന്ന രീതിയിലാണ് സൗജന്യ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയുമായി ചേര്‍ന്നാണ് ജിയോ ഈ ഓഫര്‍ അവതരിപ്പിക്കുന്നത്.

മൈ ജിയോ ആപ് വഴി ജിയോയുടെ 149 രൂപയുടെ റിചാര്‍ജ് ചെയ്യുമ്‌ബോള്‍ ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറുന്നതെങ്കില്‍ റീചാര്‍ജ് ചെയ്യുന്ന തുക പൂര്‍ണമായും തിരിച്ചു നല്‍കും. ഗൂഗിള്‍ പേ വഴി പണം കൈമാറുന്നതെങ്കില്‍ മാത്രമേ 149 രൂപ തിരിച്ചുകിട്ടുകയുള്ളൂ.

ജിയോയുടെ 149 രൂപ പ്ലാനില്‍ 48 ജിബി 4 ജി ഡാറ്റയാണ് ലഭിക്കുക. ജിയോയുടെ എല്ലാ വരിക്കാര്‍ക്കും 149 പ്ലാനിന്റെ ഇളവ് ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്. മൈ ജിയോ വഴി റീചാര്‍ജ് ചെയ്യുമ്‌ബോള്‍ പേയ്‌മെന്റ് ഓപ്ഷന്‍ ഗൂഗിള്‍ പേ യുപിഐ ഉപയോഗിക്കുക. ഉടന്‍ തന്നെ 149 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഈ തുക ഗൂഗിള്‍ പേ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.

149 രൂപയുടെ ഓഫര്‍ ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക. യുപിഐ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജിയോ 149 രൂപയുടെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം.

പുതിയ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ആണെങ്കില്‍ 'ജിയോ' എന്ന റഫറല്‍ കോഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ അപ്പ് ചെയ്യേണ്ടതുണ്ട്. സൈന്‍ അപ്പ് ചെയ്ത ശേഷം റീചാര്‍ജ് ചെയ്യാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (3 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (25 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (30 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends