കശ്മീരിലെ കുപ്വാരയിൽ പാക് ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു
കശ്മീരിലെ കുപ്വാരയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. എന്നാൽ ഈ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. പരാജയപ്പെടുത്തുന്നതിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. നാല് ഭീകരർ പാറകൾക്കിടയിലൂടെ നുഴഞ്ഞ് നിയന്ത്രണരേഖ മറികടക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സൈന്യം പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യൻ സൈന്യം നടത്തിയ വെടി വെയ്പ്പിൽ ഇവരിൽ ഒരാൾ തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മേഖലയിൽ നിരന്തരം നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇവിടുത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha